താൾ:Jyothsnika Vishavaidyam 1927.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൩
ചികിത്സാക്രമാധികാരം.

രാജിലത്തിൻകുലത്തിന്റെ കാകോളമഖിലം കെടും.       ൧൪

കഫമേറ്റമതുണ്ടാകിലമൃതം മുളകും സമം

അരച്ചു കോഷ്ണതോയത്തിൽ കുടിക്കിൽ കഫമാശു പോം

ഇഞ്ചിനീരിലരച്ചിട്ടു മരിചം തേനുമായുടൻ

കുടിച്ചാലുടനേ തീരും കഫവൈഷമ്യമൊക്കെയും.       ൧൬ . വ്യോഷവും മാഷവും കണ്ണിലെഴുതൂ തുളസീരസേ

വിഷസുപ്തനുണൎന്നീടും തഥാ ബകുളബീജവും.       ൧൭

എരിഞ്ഞിക്കുരുതൻബീജവും മരിചം കൂട്ടിയും തഥാ

നസ്യാഞ്ജനങ്ങൾ മുമ്പേവ യെല്ലാം യുക്ത്യാപ്രയോജയേൽ.

കാളോദരാഹി ദംശിച്ചാൽ ഗോപീചന്ദനമെന്നിവ

തുല്യാംശമായി പ്പേഷിച്ചു ലിപ്ത്വാ പീത്വാ വിഷംഹരേൽ

ഇതി ജ്യോത്സ്നികാചികിത്സായാം
രാജിലചികിത്സാധികാരഃ.

ചികിത്സാക്രമാധികാരം.


കരേളകം ച കയ്യുണ്ണി വചാകായങ്ങളെന്നിവ

പ്രസ്രവേ ഭൃഗംതോയേ വാ പിഷ്ട്വാ മൂൎദ്ധ്നി വിലേപയേൽ.

പാലിൽ പചിച്ചു നെല്ലിക്ക മൂൎദ്ധാവിങ്കലിടാം തഥാ

നന്നാരി ചന്ദനം കൂടെ യരച്ചിട്ടു മിടാം പുന:       

കൎപ്പൂരം നീലികാമൂലമുത്തമാംഗേ തലോടുക

തിരുതാളിയതും രണ്ടുമഞ്ഞളും കൂട്ടിയും തഥാ.       

നെന്മേനിവാകയും പാടക്കിഴങ്ങും നന്നു മൂൎദ്ധനി

ഇന്തുപ്പാകാശതാൎക്ഷ്യം ച കൂട്ടിയും തലമേലിടാം.       

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/40&oldid=149781" എന്ന താളിൽനിന്ന് ശേഖരിച്ചത്