താൾ:Jyothsnika Vishavaidyam 1927.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൧
രാജിലചികിത്സാ


ക്രമാൽ സൂക്ഷിച്ചുകൊണ്ടേവം പചേന്മന്ദാഗ്നിനാ ഭിഷക്
പാകത്തിങ്കലരിച്ചിട്ടു ഹോമിപ്പൂ ദീപ്തവഹ്നിയിൽ
ഹോമശേഷമതാം തൈലം ഗുരുവന്ദനപൂൎവ്വകം. ൧൧൮
തൊട്ടുകൊണ്ടു ജപിച്ചിട്ടു ധാര ചെയ് വൂ വിഷക്ഷതേ
ദുഷ്ടരക്തജലസ്രാവദുൎഗ്ഗന്ധവിഷമാദിയും. ൧൧൯
വ്രണവും തത്സമീപത്തിന്നുണ്ടാകും ചൊറിയെന്നിവ
എല്ലാം ശമിച്ചുപോം ശീഘ്രം നാഡികൂച്ചുന്നതും തഥാ.
മണ്ഡലിപ്പുണ്ണിനത്യൎത്ഥം നന്നു മറ്റുള്ള പുണ്ണിനും
കല്ക്കം തന്നെ വ്രണം തീൎപ്പാൻ പോരും പിഷ്ട്വാ പിരട്ടുകിൽ
'പാരന്ത്യാദി' യതാമേതത്തൈലം മുഖ്യം വ്രണാപഹം
ആതുരന്റെ ശരീരത്തിൽ ദോഷവൈഷമ്യമോദൎത്തുടൻ.
യുക്തദിവ്യൗെഷധൈരേവ വ്യന്തരാഹിവിഷം ഹരേൽ
പൂവ്വാങ്കുറുന്തല മുയൽച്ചെവി വിഷ്ണു ദുൎവ്വാ
കയ്യന്ന്യുഴിഞ്ഞ തിരുതാളി നിലപ്പനാ ച
മുക്കുറ്റിയും ചെറുവുളാ ദശപുഷ്പനാമ-
മെല്ലാമറിഞ്ഞതിനു വന്ദന ചെയ്ക നിത്യം.
ഇതി ജ്യോത്സ്നികാചികിത്സായാം
മണ്ഡലിചികിത്സാധികാര:



രാജിലവിഷത്തിന്നു്


 

രാജിലത്തിൻ വിഷത്തിനും ചൊല്ലുന്നൂ ഞാൻചികിത്സകൾ
വെള്ളംകാച്ചിയതിൽപിന്നെവിശ്വംപേഷിച്ചുപായയേൽ.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/38&oldid=149780" എന്ന താളിൽനിന്ന് ശേഖരിച്ചത്