താൾ:Jyothsnika Vishavaidyam 1927.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മണ്ഡലിചികിത്സാ ൨൭

നല്ലോരീശ്വരമൂലിവേരതിനിയും
ചൊല്ലാം മുരിങ്ങാത്തൊലി
എന്നിത്യാദി സമേന കാടിസലിലേ
പിഷ്ട്വാ വ്രണേ ലേപയേൽ ൭൧
ശിഗ്രു പുനൎന്നവ മഞ്ഞൾ വയമ്പും
ചന്ദനപാടയോടീശ്വര മൂലി,
യഷ്ടി ശിരീഷ ഞരിഞ്ഞിലുമൊപ്പം
തേയ്ക്കിലുടൻ വിഷവീക്കമടങ്ങും. ൭൨
മാതൃഘാതി വചാ ശംഭുമൂലിയും ചന്ദനം നിശാ
വുങ്ങും രാമച്ചവും പിഷ്ട്വാ തേപ്പു വീക്കമൊഴിഞ്ഞുപോം.
ശുദ്ധതോയേ തഴച്ചിട്ടു കലക്കീട്ടഥ ചന്ദനം
ധാരയിട്ടാലൊഴിഞ്ഞീടും വിഷവൈഷമ്യമൊക്കെയും. ൭൪
കാക്കത്തൊണ്ടി കുറച്ചൂലി ശതമൂലീടെ മൂലവും
കാടിതന്നിലിടിച്ചിട്ടിട്ടതിനാൽ ധാര ചെയ്യണം. ൭൫
വിഷവും വീക്കവും പിന്നെ നോവും ചൂടു മഴൽച്ചയും
തോദം വേദന, യിത്യാദിയെല്ലാം പോം ധാരയാൽ ദ‌ൃഢം.
വീക്കം പാരമതായീടിൽ തൂക്കുധാര കഴിയ്ക്കണം
തൂക്കും പാത്രത്തിലിട്ടേച്ചാൽ ഗുണം നീംബദലം തുലോം. ൭൭
കാരസ്കരത്തിൻ പുല്ലുണ്ണി ചന്ദനം ശതമൂലിയും
കറ്റാഴനീരും കൂശ്മാണ്ഡലതാ ഏരണ്ഡപത്രവും ൭൮
ഒപ്പിച്ചു തോയേ ചേൎത്തിട്ടു ധാരചെയ് വൂ നിരന്തരം
ഉടനേ ചെയ്തുകൊണ്ടീടിൽ പൊള്ളുകില്ല വിഷക്ഷതം
ശോഫത്തിന്നും ഗുണം തന്നെ വിഷം പോവതിനും തഥാ
ഉഷ്ണിച്ചിട്ടുളവാകുന്ന സങ്കടം പലതും കെടും. ൮൦

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/34&oldid=149664" എന്ന താളിൽനിന്ന് ശേഖരിച്ചത്