വയമ്പും പാടതൻവേരും മഞ്ഞളെന്നിവയൊക്കെയും
കാടിതന്നിലരച്ചിട്ടു തേച്ചാൽ വീക്കുമൊഴിഞ്ഞുപോം ൫൧
ഉന്മത്തിക്കാ തുരന്നിട്ടു കുരു പാതി കളഞ്ഞതിൽ
കുറഞ്ഞൊന്നുപ്പുമിട്ടിട്ടു കാടി വീഴ്ത്തി വെതുമ്പുക. ൫൨
അരച്ചു വീക്കമുള്ളേടത്തൊക്കെ ത്തൊട്ടു പുരട്ടുകിൽ
മണ്ഡലീവിഷവീക്കങ്ങളെല്ലാം പോയ്മറയും ദ്രുതം.൫൩
കൊട്ടം തകരവും നല്ല രാമച്ചം ചന്ദനം തഥാ
മധുകം ശാരിബാമൂലമെല്ലാം തുല്യമരച്ചുടൻ. ൫൪
തൊട്ടുതേച്ചാൽ കെടും വീക്കം കുടിച്ചാൽ വിഷവും കെടും
നസ്യത്തിന്നും ഗുണം തന്നെ മൂൎദ്ധാവിങ്കലുമാമത് ൫൫
തമിഴാമ യെരിക്കിന്റെ മൂലവും വിഷവേഗവും
ഞെരിഞ്ഞിൽ പാടതന്മൂലം വയമ്പും ചന്ദനം നിശാ. ൫൬
അഘോരി ഉങ്ങിൻതൊലിയും തുല്യമായിവയൊക്കെയും
കാടിതന്നിലരച്ചിട്ടു തേച്ചാൽ വീക്കമൊഴിഞ്ഞുപോം. ൫൭
ഇന്തുപ്പും പശുവിൻനെയ്യും കൂട്ടിപ്പുണ്ണിൽ തലോടുക
വീക്കവും ചൂടുമന്നോവുമൊഴിഞ്ഞീടുമശേഷവും ൫൮
മൃണാളം ദശപുഷ്പം ച വെമ്പാടയമൃതും നിശാ
ദീൎഘവൃന്തകരഞ്ജത്വക്തഥാ ശിഗ്രുരിരീഷയോ:൫൯
പുനൎന്നവം വചാ ഭൂയശ്ചന്ദനം ശാരിബാ കണാ
പത്ഥ്യാ ദാർവ്വീ ശംഭുമൂലപാഠാ മേഘരവം തഥാ. ൬൦
ഉശീരമമരീമൂലം മധുകം ശരപുംഖവും
തുല്യം കാടിയതിൽ പിഷ്ട്വാ തേപ്പൂ വീക്കമൊഴിഞ്ഞുപോം.
മാൎജ്ജാരവന്ദനീപത്രം കരുവേപ്പിന്റെ പത്രവും
വേലിപ്പരുത്തിയിലയും തഥാ മാൎത്താണ്ഡപത്രവും. ൬൧
താൾ:Jyothsnika Vishavaidyam 1927.pdf/32
ദൃശ്യരൂപം
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൫
മണ്ഡലിചികിത്സാ