താൾ:Jyothsnika Vishavaidyam 1927.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രസ്താവന


ധൎമ്മാൎത്ഥസുഖരൂപങ്ങളായ ത്രിവൎഗ്ഗങ്ങളുടെ സിദ്ധികൊണ്ടാണല്ലോ മനുഷ്യൎക്കു ജന്മസാഫല്യമുണ്ടാകുന്നത്. ത്രിവൎഗ്ഗസിദ്ധിക്ക് ആയുസ്സും ആരോഗ്യവും അത്യാവശ്യമാണ്. ആയുരാരോഗ്യങ്ങളെ സാധിപ്പിക്കുകയാകുന്നു ആയുൎവ്വേദമെന്ന വൈദ്യശാസ്ത്രത്തിന്റെ പ്രയോജനം. അന്നപാനാദികളായ ആഹാരങ്ങളുടെയും, സ്നാനഭോജനനിദ്രാദികളായ വിഹാരങ്ങളുടെയും ദോഷങ്ങൾ നിമിത്തം വാതപിത്താദി ത്രിദോഷങ്ങൾ കോപിച്ചു നാനാരൂപങ്ങളായ രോഗങ്ങളുണ്ടാകുന്നു. രോഗങ്ങൾ ആശുകാരികളെന്നും, ചിരകാരികളെന്നും രണ്ടുപ്രകാരത്തിലുണ്ട്. അവയിൽ ആശുകാരികളായ ജ്വരാതിസാരാദികൾക്കും ചിരകാരികളായ വാതവ്യാധ്യശ്മരീകഷ്ഠാദികൾക്കും പ്രത്യേകം ലക്ഷണങ്ങളും ചികിത്സകളും വിധിക്കുന്നതുപോലെ അതിശീഘ്രകാരികളും ദുഷ്പ്രതികാൎയ്യങ്ങളുമായ വിഷദോഷങ്ങൾക്കും വൈദ്യശാസ്ത്രത്തിൽ ലക്ഷണങ്ങളും ചികിത്സകളും വിധിച്ചിട്ടുണ്ട്.

അഷ്ടാംഗഹൃദയത്തിൽ ൧൧൫- മുതൽ൧൧൮- വരെ നാലധ്യായങ്ങളെക്കൊണ്ടു സ്ഥാവരജംഗമങ്ങളിൽനിന്നുണ്ടാകുന്ന സാമാന്യവിഷയങ്ങൾക്കെല്ലാം ലക്ഷണങ്ങളും ചികിത്സകളും വിധിച്ചിട്ടുണ്ടെങ്കിലും ശാസ്ത്ര നിപുണരായവൈദ്യന്മാർപോലും അതുപ്രകാരം വിഷചികിത്സ ചെയ്കപതിവില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/3&oldid=149758" എന്ന താളിൽനിന്ന് ശേഖരിച്ചത്