താൾ:Jyothsnika Vishavaidyam 1927.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൧
മണ്ഡലിചികിത്സാ

വിസൎപ്പ: പീതനേത്രാഖ്യോ രാഗ കുംഭശ്ച ശോണിത:
ശോഫശ്ചൈവം പ്രസിദ്ധാസ്യുഭുവി ഷോഡശ ഘോണസാ:
ഇങ്ങിനെ പതിനാറുള്ള മണ്ഡലിയ്ക്കൊക്കെയും ക്രമാൽ
വേറിട്ടു ചൊല്ലീട്ടുണ്ടല്ലോ ലക്ഷണങ്ങൾ ചികിത്സയും .       
അവ സൂക്ഷിച്ചറിഞ്ഞീടാനെത്രയും പണിയുണ്ടിഹ
എന്നുവച്ചതിനൊന്നായി ച്ചൊന്നതുണ്ടതു ചൊല്ലുവൻ.       
നീലികാമൂലമാഹൃത്യ പിഷ്ട്വാ കോഷ്ണാംബുനാ പിബേൽ
തദേവ ലേപയേദ്ദംശേ മണ്ടലീനാം വിഷക്ഷയം..       
കരഞ്ജമൂലം തന്മേലെത്തൊലി പിഷ്ട്വാ പ്രലേപയേൽ
കുടിപ്പൂ ഘോണസാനാം ച വിഷം നശ്യതി തൽക്ഷണാൽ .
ചന്ദന ശീതതോയേനകടിപ്പൂവിഷശാന്തയേ
നീൎപ്പാറകത്തിൻവേർമേൽത്തോൽ പിഷ്ട്വാ പീത്വാ വിഷം ഹരേൽ.
തഥാ പാതിരിമൂലം ച കുടിപ്പൂ ലേപയേച്ച തൽ
കാകോളജാലം ഹരതി ശശാങ്കസ്തിമിരം യഥാ.       
തഥാ വെങ്കാരവേർമേത്തോൽ കുടിച്ചാലും വിഷം കെടും
അവൽപ്പൊരി വചാ ശീതം കുടിച്ചാലും തഥൈവ ച.       
അരച്ചുതേപ്പൂ പുണ്ണിങ്കൽ മൂലം കാരസ്തരസ്യ ച
ഘോണസാനാം വിഷം തീരും ശാരിബാ വചയും തഥാ.       ൧൦
മധുകം ചന്ദനം നല്ല രാമച്ചം സമമായുടൻ
നസ്യപാനാദി ചെയ്തീടിലൊഴിയും വിഷമഞ്ജ സാ       ൧൧
കാൎത്തോട്ടികരളേകങ്ങൾ കുടിച്ചാൽ ഗരമാശു പോം
പുനൎന്നവാൎക്കമൂലങ്ങൾ ലിപ്ത്വാ പീത്വാവിഷം ജയേൽ       ൧൨
ലോദ്ധ്രശീതനിശായുഗ്മ സരളാൎക്കസ്സ വില്വകാ:
മഞ്ജിഷ്ടാപാടലീമൂലസമേതാ ക്ഷ്വേളശാന്തയേ.       ൧൩

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/28&oldid=149648" എന്ന താളിൽനിന്ന് ശേഖരിച്ചത്