താൾ:Jyothsnika Vishavaidyam 1927.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൦
ജ്യോത്സ്നികാ


ഗുഞ്ജാബീജം ച മരിചമെരിഞ്ഞിക്കുരുവെന്നിവ
നൃജലേ ദ്രോണതോയേ വാ പിഷ്ട്വാ നസ്യാഞ്ജനേ ഹിതം
തളസീതുമ്പതൻ തോയേ മരിചം കൂട്ടി നസ്യമാം.
ഒറ്റയുള്ളി വചാ കായം നസ്യം: ചെയ്ക നരാംബുനാ       ൧൭
രാമഠം മരിചം നല്ല സൈന്ധവം രസമെന്നിവ
നൃജലേ വാഥ വൈകുണ്ഠതോയേ നസ്യം പ്രബോധകൃൽ.
കയ്യന്നിച്ചാറ്റിൽ മരിചം നസ്യം ചെയ്താലുണൎന്നിടും
ഉള്ളിയും കായവും കൂട്ടി നസ്യം ച നരവാരിണാ       ൧൯
ലശൂനം ടങ്കണം വ്യോഷം വചാകായങ്ങളെന്നിവ
തുമ്പച്ചാറ്റിലരച്ചിട്ടു ഗുളികീകൃത്യ. സംഗ്രഹേൽ.       ൨൦
നസ്യാഞ്ജനാദി ചെയ്തീടിലുണരും വിഷമോഹിതൻ
കായം കയ്യന്നിനീർതണ്ടിലരയ്ക്കേണമിതേറ്റവും       ൨൧
കാക്കമുട്ടയിലിട്ടിട്ടുണക്കിക്കൊണ്ടു പിന്നത്
തുളസീപത്രതോയേ വാ കിംശുക സമസമരസേ ƒഥവാ       ൨൨
നൃജലേ ദ്രോണതോയേ വാശിഗൂപത്രരസേ ƒ പി വാ
നസ്യം ചെയ്താലുണൎന്നീടും വിഷമൂൎച്ഛ കലൎന്നവൻ       ൨൩
മറ്റും പലതുമുണ്ടേവം നസ്യപരനാമികൾക്കിഹ
സമസ്തയോഗം ചൊല്ലുമ്പോൾ ചൊല്ലീടാമവയൊക്കെയും.
ഇതി ജ്യോത്സ്നികായാം
ദൎവീകരചികിത്സാധികാരഃ
മണ്ഡലിചികിത്സാരംഭം
---
ശ്വേതഃ കുഷ്ടശ്ച കുടിലോ മഹാൻ ഭൂയസ്തഥാ ഭ്രമഃ
സൂചിസ്തീഷ്ണശ്ച കൃഷ്ണശ്ച പിശാചോ ഹേമ ഏവ ച.       












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/27&oldid=153097" എന്ന താളിൽനിന്ന് ശേഖരിച്ചത്