താൾ:Jyothsnika Vishavaidyam 1927.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൮
ജ്യോത്സ്നികാ


കടിവായീന്നു മേൽപ്പോട്ടു വിഷം കേറുന്ന മുമ്പിലേ
ചെയ്തു കൊള്ളണമല്ലായ്കിൽ ഫലമില്ലെന്നതും വരും ൧൩
ദംശപ്രദേശേ നിൽക്കുമ്പോൾ ചെയ്തു കൊണ്ടീടുകിൽ ഗരം
പാകം ചെയ്തൊരു ബീജത്തിന്നങ്കുരം പോലെ പോയ്ക്കെടും.
ദംശാൽ മേല്പോട്ടു കേറീടിൽ ചെയ്തു കൊൾവൂ ചികിത്സകൾ
ചൎമ്മാദി മൂന്നു ധാതുക്കളതിൽ ചെന്ന വിഷം നൃണാം കട്ടി ൧൫
ഔഷധങ്ങൾ ചവച്ചിട്ടങ്ങൂതിയാലൊഴിയും ദ്രുതം
മേദസ്സിങ്കൽ കടന്നാലങ്ങസ്ഥിയിൽ ചെൽകിലും പുനം ൧൬
ദിവ്യൌഷധങ്ങൾ സേവിപ്പൂ തേപ്പൂ നഷ്ടമതാം വിഷം
മജ്ജ ശുക്ലമതിൽ ചെന്നാൽ ചൈവൂ നസ്യാഞ്ജനാദികൾ.
കാലമേറ്റം കഴിഞ്ഞോരു വിഷത്തെ പ്പോക്കുവാനിഹ
എണ്ണ നൈവെന്തെടുത്തിട്ടു പ്രയോഗിച്ചാലൊഴിഞ്ഞു പോം
വിശ്വദുസ്പൎശമരിച വിഷവേഗങ്ങളെന്നിവ
തുല്യം കൂട്ടി ച്ചവച്ചിട്ടു മൂവരൊന്നിച്ചുകൊണ്ടുടൻ ൧൯
ഊതു നൂറ്റമ്പതെണ്ണീട്ടു ശ്രോത്രയോൎമ്മൂർദ്ധനി ക്രമാൽ
എന്നാലൊഴിഞ്ഞുപോമാശു മൂന്നുധാതുവിലേ വിഷം ൨൦

ദൎവ്വീകരവിഷത്തിന്നു്

കിംശുകഛദതോയത്തിൽ രാമഠം മരിചം വചാ
പേഷിച്ചു ലേപനം ചെയ്താൽ തീരും ദൎവ്വീകരൻ വിഷം
ടങ്കണം ഗൃഹധൂമം ച മൂത്രേ പിഷ്ട്വാ പ്രലേപയേൽ
ശിവമല്ലിയുടേ ജീൎണ്ണപത്രവും കായമെന്നിവ
രണ്ടും കൂട്ടിയരച്ചിട്ടു തേച്ചാൽ ഫണിവിഷം കെടും.
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/25&oldid=149655" എന്ന താളിൽനിന്ന് ശേഖരിച്ചത്