താൾ:Jyothsnika Vishavaidyam 1927.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൨
ജ്യോത്സ്നികാ

വെണ്ണീറെണ്ണ തിലം കപാലമഹിഷൌ
കാഷ്ഠങ്ങളോട്ടക്കലം
കാൎപ്പാസം കപിയുപ്പു ശില്പി ജടിലൌ
മാംസാസ്ഥി മലിനാംബരൻ മഴു പിതൃ-
പ്രീതിക്കു വേണ്ടുന്നതും
മാൎഗ്ഗേ താനെതിരിട്ടു കാൺകിലശുഭം
വിപ്രം തഥാ ചാൎദ്വയം.       ൬൨
കന്ന്യാരാജഗജാംബുഗോക്കൾ ഫലവും
വേശ്യാപി വിപ്രദ്വയം
ക്ഷീരം രൂപ്യസുവൎണ്ണ ശംഖദധിമ-
ദ്യാജ്യധ്വജം ഭേരിയും
ഛത്രം തണ്ഡുലവും വെളുത്ത കുസുമം
കത്തുന്ന തീ ബാലനും
നേരേ താൻ ശകുനങ്ങൾ പോന്നുവരികിൽ
സൌഖ്യം പ്രയാണേ ഫലം.       ൬൩
ഇതി ജ്യോത്സ്നികാ ചികിത്സായാം
ദൂതലക്ഷണാധികാരഃ-



ലക്ഷണം



തരിപ്പും വീക്കവും ചൂടും ചൊറിച്ചിൽ കനവും വ്രണേ
ഉണ്ടെങ്കിൽ വിഷമുള്ളോന്നതില്ലയെങ്കിൽ വിഷം നഹി.        












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/19&oldid=154107" എന്ന താളിൽനിന്ന് ശേഖരിച്ചത്