താൾ:Jyothsnika Vishavaidyam 1927.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൧
ദൂതലക്ഷണാധികാരം

കണ്ഠം കരദ്വന്ദ്വതലം കുചാന്തം
ഹൃൽപാൎശ്വദേശം ഭുജമസ്തകേ ച. ൫൫
കക്ഷദ്വയം കക്ഷ്യപി നാഭിദേശം
ഗുഹ്യം മുഴങ്കാൽ പദഗുൽഫയുഗ്മം
എന്നിങ്ങിനേ ചൊല്ലിയ മൎമ്മദേശേ
വിഷം പതിഞ്ഞാൽ വിഷമം ശമിപ്പാൻ ൫൬
പുറപ്പെടുന്നേരമടിച്ചു പാറ്റാൻ
തുനിഞ്ഞതാകിൽ ഗുണമില്ലൂ ചെന്നാൽ
ഗമിയ്ക്കയെന്നും ഗമിയായ്കയെന്നും
വിളിച്ചുചൊല്ലീടിലുമപ്രകാരം. ൫൭
വധിച്ചുവെന്നുള്ള വചസ്സു കേൾപ്പൂ
തഥാ ശപിക്കും രവവും ശ്രവിപ്പൂ
ക്ഷുതം ശ്രവിപ്പൂ കലഹം ശ്രവിപ്പൂ
നിനച്ചതെല്ലാം ഗമിയാതിരിപ്പൂ. ൫൮
മുറിച്ചു പോയീ വഴി പൂച്ചയെങ്കിൽ
കുറിച്ചയപ്പൂ തുനിയൊല്ല പോവാൻ
നിറച്ച കുംഭം പൊടിയാകിലും താ-
നുറച്ചു വേണം പറയാം വിശേഷാൽ ൫൯
വഴിക്കു പാമ്പെക്കണികണ്ടു ചെന്നാൽ
ഒഴിച്ചു കൂടാ വിഷമോൎക്ക വേണം
കുഴിക്കു കണ്ടെന്നു പറഞ്ഞു കൊണ്ടാൽ
പിഴയ്ക്കയില്ലാ കളവല്ല ചൊല്ലാം ൬൦
കല്യാണവാക്യം ഗജമേഘനാദം
ഗീതം ച ശംഖദ്ധ്വനി വാദ്യഘോഷം
ചകോരകേകീപികകാകവേദ-
ദ്ധ്വാനങ്ങളത്യന്തഗുണം പ്രയാണേ ൬൧












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/18&oldid=154106" എന്ന താളിൽനിന്ന് ശേഖരിച്ചത്