താൾ:Jyothsnika Vishavaidyam 1927.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൦
ജ്യോത്സ്നികാ


നപുംസകം പഞ്ചമമായ വൎണ്ണം
സ്വരങ്ങൾ ഭൂമ്യംബുമയങ്ങൾ തദ്വൽ. ൪൯
വൎഗ്ഗങ്ങളെല്ലാമിഹ ദേഹമല്ലോ
സ്വരങ്ങൾ ജീവങ്ങളുമെന്നു കേൾപ്പൂ
തസ്മാൽ സ്വരത്തോടഥ കൂടിയുള്ള
വൎണ്ണങ്ങൾ വാക്യാദിയതിൽ ഗുണങ്ങൾ. ൫൦
ജലാക്ഷരങ്ങൾ വചനേ ശുഭങ്ങൾ
ധരാക്ഷരം മദ്ധ്യമപക്ഷമല്ലോ
നന്നല്ല വൎണ്ണം മരുദഗ്നിമാരേ-
ത,ത്യന്തകഷ്ടങ്ങൾ നപുംസകങ്ങൾ ൫൧
ഉദ്യാനദേശേ ജലസന്നിധൌ ച
ശൂന്യാലയേ ഭൂരുഹകോടരേ ച
ചതുഷ്പഥേ ദേവഗൃഹേ ശ്മശാനേ
വല്മീകദേശേ ഗഹനേ സഭായാം. ൫൨
ഉദുംബരാശ്വത്ഥവടാക്ഷമൂലേ
ദ്വീപേ ഗിരൌ ചൈത്യതലേ പ്രപായാം
ഗ്രാമാവസാനേ പശുവേശ്മസൌധേ
തഥാ തൃണൌഘേ ƒപി ച ജീൎണ്ണ കൂപേ. ൫൩
പ്രാകാരദേശേ ƒ പ്യഥ ജംബുമൂലേ
തഥാ ച വേണൌ ഖലു വേത്ര കുഞ്ജേ
രഥ്യാവസാനേ നനു ശിഗ്രുമൂലേ
സൎപ്പേണ ദഷ്ടോ യദി മൃത്യുമേതി ൫൪
മൂൎദ്ധാ ലലാടം കവിൾനാസികേ ച
ശ്രോത്രദ്വയം നേത്രയുഗം കപോലം
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/17&oldid=154105" എന്ന താളിൽനിന്ന് ശേഖരിച്ചത്