ശ്വാസം ദൂതനുമങ്ങിടത്തു വരുകിൽ
ചിന്തിച്ചു കാകോളമ-
ങ്ങില്ലെന്നുള്ളതു ചൊൽക മുമ്പിലുടനേ
ദഷ്ടന്റെ പേർ ചൊല്കിലും
പാമ്പിൻ പേരുരചെയ്കിലുണ്ടു വിഷവും
തീൎത്തീടലാമഞ്ജസാ
ദക്ഷേ താനവിടന്നു പോകിലധികം
മോഹിച്ചു നഞ്ചേറ്റവൻ. ൪൨
ദൂതൻ മാരുതനും വലത്തുവരുകിൽ
സ്വല്പം വിഷം, തീർക്കലാ-
മാദൌ ദഷ്ടകനാമധേയമതിനെ-
ചൊന്നാലുമവ്വണ്ണമേ
ഇത്ഥം ചൊല്ലിയിടത്തു പോകിലർവിട-
ന്നന്ന്യൻ വിഷം നീക്കിനാൻ
പാമ്പിൻപേരുരചെയ്കീലുണ്ടു മരണം
താനെന്നുമോൎത്തീടണം ൪൩
ദീനം ചൊന്നവനും തനിക്കു ശരവും
വേറിട്ടു നിന്നീടുകിൽ
ചൊല്ലാമാതുരനാശു തന്നെ മരണം
വന്നീടുമെന്നുള്ളതും
ഒന്നിച്ചത്ര വസിച്ചിതെങ്കിലവന-
ങ്ങായുസ്സുമാരോഗ്യവും
വൎദ്ധിച്ചീടുമതോൎത്തു കാങ്കെ വിഷവും
വേഗേന നീക്കീടലാം. ൪൪

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.