താൾ:Jyothsnika Vishavaidyam 1927.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ദൂതലക്ഷണാധികാരം


കിഴക്കാദിയതായുള്ള നാലുദിക്കിങ്കലൊന്നിലോ
ദൂതൻ നിന്നു പറഞ്ഞീടിൽ നല്ല സൎപ്പം കടിച്ചതു്.       ൩൦
തഥാ കോണേഷു നിന്നിട്ടു ചൊന്നാൽ ഘോണസമായ് വരും
അവറ്റിൻ മദ്ധ്യഭാഗത്തും നിന്നീടിൽ പാമ്പു രാജിലം.       ൩൧
അതിലും സൂക്ഷ്മമായുള്ളോരന്തരത്തിങ്കൽ നില്ക്കിലോ
എലിതേളാദിയായുള്ള ജന്തുവാൽ കടി പെട്ടതു്.       ൩൨
വായൂകോണേ ചതുഷ്പാത്തങ്ങെന്നും ചൊല്ലീട്ടുമുണ്ടിഹ
മുമ്പിൽ നിന്നു പറഞ്ഞീടിൽ സൎപ്പം ബ്രാഹ്മണവംശമാം.
ദക്ഷിണേ രാജസൎപ്പം താൻ പൃഷ്ഠഭാഗേ ച വൈശ്യനാം
സവ്യഭാഗത്തു നിന്നീടിൽ ശൂദ്രസൎപ്പം കടിച്ചതു്.       ൩൪
ദക്ഷിണാംഘ്രിയുറച്ചിട്ടു നിന്നു ചൊന്നാൽ പുമാനഹി
രണ്ടു കാലുമുറച്ചിട്ടു നിന്നാൽ പാമ്പു നപുംസകം.       ൩൫
തഥാ കല്പിക്ക പെണ്ണെന്നും വാമഭാഗമുറച്ചിടിൽ
ശ്വാസം കൊണ്ടുമതീവണ്ണം കണ്ടുകൊൾവൂ യഥാവലേ.
ശ്വാസം മേൽപ്പോട്ടു കൊള്ളുമ്പോൾ ചൊന്നാൽ ജീവിക്കുമങ്ങവൻ
വിപരീതമതായീടിൽ ഫലവും വിപരീതമാം.
ശ്വാസം നില്ക്കുന്ന ഭാഗത്തിന്നന്യഭാഗെ കടിച്ചതു്
ദൂതൻ തൊട്ടോരുഭാഗത്തങ്ങെന്നും കല്പിക്കണം തഥാ.       ൩൮
കൎക്കടാദ്യാറുമാസത്തിൽ പൂൎവ്വപക്ഷത്തിലൊക്കെയും
വലത്തേഭാഗമാം ദംശം പുരുഷന്മാൎക്കതൊക്കെയും       ൩൯
കൃഷ്ണപക്ഷേ കടിച്ചീടിലിടത്തേഭാഗമായ് വരും
ഭാഗം മറിച്ചു കാണേണം മകരാദ്യാറുമാസവും.       ൪൦
വ്യത്യാസമായികല്പിപ്പൂ ഭാഗം നാരീജനത്തിന്
മുമ്പിൽ വച്ച പുറത്തെന്നും കല്പിക്കാം കടി കൊണ്ടതു്       ൪൧
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jyothsnika_Vishavaidyam_1927.pdf/14&oldid=149623" എന്ന താളിൽനിന്ന് ശേഖരിച്ചത്