താൾ:Jathikkummi.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു37. ആശകളൊക്കെ നശിക്കുമെന്നും
ആശ്ശക്തിമാത്രം നശിക്കില്ലെന്നും
ആശയത്തിൽ കണ്ട സത്തമനെന്നുടെ
ആശാനറികനീ യോഗപ്പെണ്ണെ!- ലോക-
ദേശികനുമവൻ ജ്ഞാനപ്പെണ്ണെ!

38. ധ്യാനമാമൂഞ്ഞാൽ‌പ്പടി നടുവിൽ
മാനസത്തത്തയേ വച്ചുകൊണ്ടു
ആനന്ദക്കാറ്റിലണഞ്ഞു സുഖിക്കുന്ന
മാനവനെൻ ഗുരു യോഗപ്പെണ്ണെ!- ബഹു-
മാനനീയനവൻ ജ്ഞാനപ്പെണ്ണെ!

39. കായമാം കപ്പൽ സമാധിയാകും
പായകുളത്തിബ്‌ഭയപ്പെടാതെ
ജ്ഞേയക്കരയ്ക്കു വിടുന്നവൻ മൽഗുരു-
വായ സദാനന്ദൻ യോഗപ്പെണ്ണെ!- തെല്ലും
മായമില്ലാഅതിൽ ജ്ഞാനപ്പെണ്ണെ!

40. ആർത്തിക്കാറ്റൂതിബ്‌ഭവക്കടലിൽ
മൂർത്തിയാം കപ്പൽ മറിയും മുമ്പേ
പാർത്തിടാതാനന്ദദീപമാടം കണ്ട
കീർത്തിമാനെൻ ഗുരു യോഗപ്പെണ്ണെ!- ഇഷ്ട
പൂർത്തിയേകുമവൻ ജ്ഞാനപ്പെണ്ണെ!

41. ഭോഗക്കടലും കടന്നു ചെന്നു
രാഗാദി രാക്ഷസന്മാരെക്കൊന്നു
യോഗമണിയറ തന്നിലെഴും മഹാ-
ഭാഗനെൻ ദേശികൻ യോഗപ്പെണ്ണെ!-ഏതു
ഭാഗത്തിലായ്ക്കോട്ടെ ജ്ഞാനപ്പെണ്ണെ!

42. ചണ്ഡപ്രപഞ്ചക്കുഴിയിൽ നിന്നു
കുണ്ഡുലിയെന്ന കയറിൽ കൂടി
എണ്ണം പറഞ്ഞുള്ള യോഗവീടെത്തുന്ന
പുണ്യവാനെൻ ഗുരു യോഗപ്പെണ്ണെ!- ഏതു
വർണ്ണമായാലെന്തു? ജ്ഞാനപ്പെണ്ണെ!

"https://ml.wikisource.org/w/index.php?title=താൾ:Jathikkummi.pdf/9&oldid=161464" എന്ന താളിൽനിന്ന് ശേഖരിച്ചത്