താൾ:Jathikkummi.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

139. വാഴുക വാഴുക വഞ്ചിഭൂപൻ
വാഴുക വാഴുക മൂലർക്ഷജൻ
വാഴുക വാഴുക ധർമ്മക്ഷമാവരൻ
വാഴുക വാഴുക യോഗപ്പെണ്ണേ! -തീണ്ടൽ
താഴുക താഴുക ജ്ഞാനപ്പെണ്ണേ!


140. മർമ്മം പിളർക്കുന്ന ഹാഹാരവം
ഓർമ്മയുള്ളാളുകൾ നിർത്തിയെന്നാൽ
നർമ്മമല്ലല്ലോ തിരുവിതാംകൂറന്നു
ധർമ്മക്ഷിതിയാകും യോഗപ്പെണ്ണേ! -വേഗം
ശർമ്മവും വർദ്ധിക്കും ജ്ഞാനപ്പെണ്ണേ!


141. ശക്തിപോരെങ്കിലും ഹിന്തുമത-
സക്തിമുഴക്കുക കൊണ്ടിവണ്ണം
യുക്തി പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ-തീർത്തു
മുക്തിയരുളുക യോഗപ്പെണ്ണേ! -പരാ-
ശക്തി തുണയ്ക്കുക ജ്ഞാനപ്പെണ്ണേ!

"https://ml.wikisource.org/w/index.php?title=താൾ:Jathikkummi.pdf/26&oldid=150077" എന്ന താളിൽനിന്ന് ശേഖരിച്ചത്