താൾ:Jathikkummi.pdf/1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അവതാരിക

ജാതിക്കുമ്മിക്കു് ഒരവതാരിക ആവശ്യമുണ്ടെന്നുള്ള പക്ഷം എനിക്കില്ല. ദേഹാസ്വാസ്ഥ്യം നിമിത്തം കൃതിയുടെ യോഗ്യതയ്ക്കനുസരിച്ചു് ഒരവതാരിക എഴുതുവാനുള്ള ഉത്സാഹവും കാണുന്നില്ല. എങ്കിലും അവതാരിക വേണമെന്ന് പ്രസാധകൻ തീർച്ചപ്പെടുത്തുകയും മി: കറുപ്പനും ഞാനുമായി കഴിഞ്ഞിരുന്ന സൌഹാർദ്ദസ്ഥിതിയുടെ നിലയ്ക്കു് അതു ഞാൻ തന്നെ എഴുതണമെന്നും അദ്ദേഹം വിധിച്ചിരിക്കുന്നു. ആ ശാസനയെ ഞാൻ ശിരസ്സാവഹിച്ചിരിക്കുന്നു.

ഏകദേശം 25 കൊല്ലങ്ങൾക്ക് മുമ്പു് എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണു് പ്രസ്തുത "ജാതിക്കുമ്മി." തന്റെ സമുദായവും അതുപോലെയുള്ള മറ്റു സമുദായങ്ങളും ഒരുപോലെ അനുഭവിച്ചുവന്നിരുന്ന തീണ്ട‌‌ൽപിശാചോപദ്രവങ്ങളെ ചൂണ്ടിക്കാണിക്കുകയും അവ കൊണ്ടു് സമുദായാഭ്യു‌ന്നതിക്കു് നേരിട്ടുകൊണ്ടിരിക്കുന്ന തടസ്സങ്ങളേയും ഹിന്ദുസമുദായത്തിനു് മൊത്തത്തിൽ ഇതുകൊണ്ടു സംഭവിച്ചിട്ടുള്ള മലിനതയെയും ഇതിൽ അദ്ദേഹം പ്രസ്പഷ്ടമാകുംവണ്ണം വിവരിച്ചിട്ടുണ്ടു്. പ്രസ്തുത കൃതി മി:കറുപ്പന്റെ കവിതോദ്യമങ്ങളിൽ ആദ്യത്തേതുകളിൽ ഉൾപ്പെട്ടിട്ടുള്ള ഒന്നാണു്. ഗൌരവമേറിയ വിഷയങ്ങളേയും ആശയങ്ങളേയും ലളിതവും മധുരവുമായ രീതിയിൽ സന്ദർഭോചിതമായ വാക്കുകളിൽ പറയുവാൻ മി: കറുപ്പന്നുള്ള സാമർത്ഥ്യം ഒന്നു വേറെതന്നെയാണു്. ഏകദേശം 35-38 കാലത്തോളം ഭാഷാദേവിയെ അതിഭക്തിയോടും വാത്സല്യത്തോടും കൂടി ഭജിച്ചു സാഹിത്യ നഭോമണ്ഡലത്തിൽ അതിപ്രകാശത്തോടുകൂടി തിളങ്ങിയിരുന്ന അദ്ദേഹത്തിന്റെ ഏതു കൃതികളും ഞാൻ ഈ മുൻപറഞ്ഞ അഭിപ്രായത്തെ സാധൂകരിക്കുമെന്നാണ് എന്റെ വിശ്വാസം.

ഒരു സാഹിത്യകാരന്റെ നിലയിലും, ഒരു പണ്ഡിതന്റെ നിലയിലും, അധഃകൃത സംരക്ഷകന്റെ നിലയിലും അദ്ദേഹം നമുക്കെല്ലാം സുപരിചിതനാണു്. അദ്ദേഹത്തിന്റെ അതിരറ്റ വിനയവും അതിരുകടന്ന ദേവീഭക്തിയുമാണു് അദ്ദേഹത്തെ എന്റടുക്കലേക്കു കൂടുതൽ ആകർഷിച്ചിട്ടുള്ളതു്. ദേവീപരമായി അദ്ദേഹം അനേകം കൃതികൾ ഉണ്ടാക്കിയിട്ടുണ്ടു്. അവകളെല്ലാം ഞാൻ വായി-

"https://ml.wikisource.org/w/index.php?title=താൾ:Jathikkummi.pdf/1&oldid=161441" എന്ന താളിൽനിന്ന് ശേഖരിച്ചത്