താൾ:Janmi Malayalam Mahazine 1.2.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-37-


മായിതീർന്നു. ഇംഗ്ലീഷുകാരാകട്ടെ ഹൈദരാലിയുടെ തോതിനെ അനുസരിച്ച് നികുതിസമ്പ്രദായത്തെ ഉറപ്പിക്കുവാൻ ആരംഭിക്കുകയാണ് ചെയ്തത്‌. എന്നാൽ കേരളത്തിൽ സ്വകാൎയ്യഉടമാവകാശത്തെ പ്രബലപ്പെടുത്തുന്നതായ പഴയ നടവടികൾ ധാരാളം ഉണ്ടായിരുന്നതിനാലും, ഹൈദരാലിയുടെ വാഴ്ചകാലം അധികമുണ്ടാവാത്തതുകൊണ്ട് അയാളുടെ തോത് ഉറച്ചുവരുവാൻ സംഗതിയാവാത്തതിനാലും, അതിന്നു പിന്നീടുവന്നതായ ബ്രിട്ടീഷുഗവൎമ്മേണ്ടിന്നു പഴയനടവടികളെ കേവലം നിരസിച്ചു നടക്കുവാൻ കുറെ മടിയുണ്ടായതുകൊണ്ടും മലയാളത്തിലെ ഭൂമിഉടമാവകാശങ്ങൾ കിഴക്കൻ ജില്ലകളിലെപോലെ അല്ലാതെ പ്രജകൾക്കു കുറെ അനുകൂലമായിവരുവാൻ സംഗതിവന്നു.

കെ. സി. മാനവിക്രമൻരാജാ, ഡി. സി.


Rule Segment - Span - 40px.svg Rule Segment - Fancy1 - 40px.svg Rule Segment - Span - 40px.svg
ജന്മികുടിയാന്മാർ തമ്മിൽ ഐകമത്യം
വർദ്ധിപ്പിക്കുന്നതിന്ന്
എടുക്കേണ്ടുന്നവഴികൾ
Rule Segment - Circle - 6px.svg Rule Segment - Span - 40px.svg Rule Segment - Diamond open - 7px.svg Rule Segment - Fancy1 - 40px.svg Rule Segment - Diamond open - 7px.svg Rule Segment - Span - 40px.svg Rule Segment - Circle - 6px.svg

ന്മികുടിയാന്മാർ തമ്മിൽ ഐകമത്യം വർദ്ധിപ്പിക്കുന്നതിന്ൻ എടുക്കേണ്ടുന്ന മാർഗ്ഗങ്ങൾ പലതുമുണ്ടെങ്കിലും അവയിൽ ചിലതിനെ ഇവിടെ പറയാം.

ഒന്നാമതായി ഇതിന്നു രണ്ടു കൂട്ടരും അന്യോന്യം യോജിപ്പോടുകൂടി ഇരിക്കണമെന്നും, അപ്രകാരം ഇരിക്കുന്നതാണ് ഇരുഭാഗക്കാർക്കും ഗുണമെന്നും രണ്ടു കൂട്ടർക്കും ഒരു വിശ്വാസം ഉണ്ടായിരിക്കേണ്ടതാകുന്നു. പിന്നെ വേണ്ടതു കൊടുക്കേണ്ടതു സമയത്തിന്നു കൊടുക്കണമെന്നു കൂടിയാന്നും, കിട്ടേണ്ടതു സമയത്തിന്നു കിട്ടിയാൽ തൃപ്തിയായി എന്നു ജ-

"https://ml.wikisource.org/w/index.php?title=താൾ:Janmi_Malayalam_Mahazine_1.2.pdf/9&oldid=161440" എന്ന താളിൽനിന്ന് ശേഖരിച്ചത്