താൾ:Janmi Malayalam Mahazine 1.2.pdf/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-33-



ഭൂമിയുടെ ഉടമാവകാശത്തെപ്പറ്റി പറയുന്നേടത്തു രാജ്യഭരണരീതിയുടെ വകഭേദങ്ങളെക്കുറിച്ച് ഇത്രയൊക്കെ പറവാനുണ്ടോ എന്നു പലരും സംശയിച്ചേക്കാം. എന്നാൽ എല്ലാ രാജ്യത്തിലേയും ഭൂമിഉടമാവാകാശം അവിടുത്തെ ഭരണരീതിയുടെ സമ്പ്രദായഭേദങ്ങൾ പോലെയാണ് ആയിതീരുന്നതെന്നുള്ള ധാരണ വായനക്കാൎക്കുണ്ടായാൽ ഈ ശങ്കയ്ക്ക് ഒരിക്കലും ഇടയുണ്ടാവുന്നതല്ല. ഭരണരീതിയുടെ പരിണാമഭേദങ്ങളാൽ ഭൂമിയുടെ ഉടമസ്ഥന്മാർ‌ പലപ്പോഴും മാറുവാൻ മാത്രമല്ല സംഗതിയുണ്ടായിട്ടുള്ളൂ. ആ ഉടമാവകാശത്തിന്റെ യോഗ്യതയ്ക്കും കുറവിന്നും എന്നുവേണ്ട, അതിന്റെ കീഴിലുള്ള കുടിയായ്‌മ അവകാശങ്ങളുടെ സ്വഭാവങ്ങൾക്കും കൂടി വളരെ ഭേദഗതിവരുവാൻ ഇടവന്നിട്ടുണ്ട്. ഇതുകൊണ്ടാണ് ഭരണരീതിയുടെ ചുരുക്കം ചില ഗതികളെപ്പറ്റി ഇത്രയും ഇവിടെ പ്രസ്താവിച്ചത്.

ഭൂമിഉടമാവകാശം ഗ്രാമസംഘങ്ങളിൽ ഏതു വിധമാണ് ഉണ്ടായതെന്നും, അതു പിന്നെ പ്രായേണ യുദ്ധവീരന്മാൎക്കധീനമായി തീൎന്നത് എങ്ങിനെ എന്നും കഴിഞ്ഞ ലക്കത്തിൽ പറഞ്ഞുവല്ലൊ. കാലത്താൽ ഭരണരീതി എത്രതന്നെ മാറിയാലും ഗ്രാമസമ്പ്രദായങ്ങൾക്കു വലിയ ഭേദഗതിയൊന്നും വന്നിട്ടില്ലായിരുന്നു. രാജ്യത്തിന്റെ മൂലകാരണമായ ഈ ഗ്രാമങ്ങൾ പലപ്പോഴും പല നാടുവാഴികൾക്കും അധികമായി എങ്കിലും അവർ ഗ്രാമസമ്പ്രദായങ്ങളെ ഭേദപ്പെടുത്തുവാൻ ശ്രമിക്കുകയുണ്ടായിട്ടില്ല. തെക്കൻ ഇന്ത്യയിൽ ഈ തത്വം വിശേഷിച്ചു സ്പഷ്ടമാവുകയും, അവിടുത്തെ ഗ്രാമസംഘങ്ങൾ വളരെ കാലമായി തങ്ങൾക്കുള്ള സ്വാത്രന്ത്ര്യം അനുഭവിച്ചു പോരുകയും ചെയ്തിരുന്നു. എന്നാൽ ബ്രിട്ടീഷ് ഗവൎമ്മേണ്ടിന്റെ പ്രത്യേകതരമായ ഭരണസമ്പ്രദായത്താൽ ഈ സംഘങ്ങളുടെ സ്വാതന്ത്ര്യവും അതുകൊണ്ടുണ്ടാകുന്ന സാമുദായികഗുണങ്ങളും കേവലം അസ്തമിച്ചു പോയി-

9*


"https://ml.wikisource.org/w/index.php?title=താൾ:Janmi_Malayalam_Mahazine_1.2.pdf/5&oldid=161436" എന്ന താളിൽനിന്ന് ശേഖരിച്ചത്