താൾ:Janmi Malayalam Mahazine 1.2.pdf/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- 31 -


ലെ ചരിത്രക്കാർ മദ്ധ്യകാലം[1] എന്നു പറഞ്ഞുവരുന്നതായ ഏതാണ്ട് ആയിരംകൊല്ലത്തിലധികം കാലം ആ രാജ്യത്തു നിലനിന്നതായി അറിയുന്നു. ഇന്ത്യയിൽ രാജപുട്ടാനാ എന്ന സ്ഥലത്ത് ഇപ്പോഴും ഈ സംപ്രദായം ഏറക്കുറെ സ്പഷ്ടമായവിധത്തിൽ കാണപ്പേടുന്നുണ്ട്. ഹൈദരാലിയുടെ ആക്രമണകാലത്തിന്നുമുമ്പെ നമ്മുടെ മലയാളരാജ്യത്തും ഈ മാതിരി ഭരണരീതിയാണ് ളണ്ടായിരുന്നതെന്നു ചില രേഖകളാൽ‌ തെളിയുന്നുണ്ട്. ഈ സമ്പ്രദായത്തിന്ന് ഇംഗ്ലീഷിൽ ഫ്യൂ്ഡൽ സിസ്റ്റം (Feudal system) എന്നാണ് പറയുമാറുള്ളത്. ഈ ഒരു സമ്പ്രദായത്തിന്റെ ഉത്ഭവത്തെക്കുറിച്ചും നടപടിക്രമങ്ങളെപറ്റിയും മറ്റും കേൾക്കുന്നതു വായനക്കാൎക്കു വളരെ രസകരമായിരിക്കുമെങ്കിലും വളരെ വിസ്തരിക്കേണ്ടതായ ആവക സംഗതികളെല്ലാം ഈഘട്ടത്തിൽ എടുത്തുപറയുവാൻ ഞാൻ ഒരുങ്ങുന്നില്ല. ഏതുരാജ്യത്തെ ചരിത്രം നോക്കിയാലും ഈ മാതിരി ഭരണരീതിതന്നെ ഏറക്കുറെ കാലത്തേക്കു് അല്പം ചില ഭേദഗതികളോടു കൂടി അവിടവിടെ പ്രബലപ്പെട്ടിരുന്നു എന്നറിയാം. എന്നാൽ ഈ ഭരണരീതിയാകട്ടെ അതിന്റെ നടവടിവ്യത്യാസങ്ങൾക്കനുസരിച്ചു പലവിധത്തിലും പരണമിച്ചു വശായി.

ചിലരാജ്യങ്ങളിൽ രാജ്യവും അതിലുള്ള ഭൂസ്വത്തു മുഴുവനും രാജാവിന്റേതാണെന്നും രാജാവുകൊടുത്ത വഴിക്ക് അത് ഇടപ്രഭുക്കന്മാൎക്കു സിദ്ധിച്ചു എന്നും സിദ്ധാന്തിച്ചിരുന്നു. രാജഭക്തിയില്ലാത്ത ഇടപ്രഭുക്കന്മാരെ സ്ഥാനത്തുനിന്നു നീക്കം ചെയ്‌വാനും അവരുടെ സ്വത്ത് അടക്കുവനും യുദ്ധം മുതലായ അധികച്ചിലവുള്ള കാലങ്ങളിൽ ആവശ്യം പോലെ കരം പിരിപ്പാനും മറ്റുമുള്ള പൂൎണ്ണാധികാരം രാജാവിന്നുണ്ടായിരുന്നു. മറ്റുചിലരാജ്യങ്ങളിൽ രാജാവു ക്ലിപ്തമായ ചില അവസരങ്ങളിൽ ക്ലിപ്തമായ ചില സംഖ്യകൾ ഇടപ്രഭുക്കന്മാരോടു വസൂലാക്കുന്നതുകൂടാതെ വേറെ യാതൊ

  1. ക്രിസ്താബ്ദം 476 മുതൽ 1498 വരെ.
"https://ml.wikisource.org/w/index.php?title=താൾ:Janmi_Malayalam_Mahazine_1.2.pdf/3&oldid=161434" എന്ന താളിൽനിന്ന് ശേഖരിച്ചത്