താൾ:Janmi Malayalam Mahazine 1.2.pdf/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- 30 -ഈ ഘട്ടത്തിലാണ് ഒരു പുതിയ മാതിരി ഭരണരീതിയും തന്മൂലമുള്ള ഭൂമി ഉടമാവകാശവും ഉൽഭവിച്ചത്. ഒരു മഹാരാജാവിന്റെ കീഴിൽ അനേകം സാമന്തന്മാർ അല്ലെങ്കിൽ ഇടപ്രഭുക്കന്മാർ അതല്ലെങ്കിൽ മാടമ്പികൾ ഉണ്ടായി തീൎന്നു. ഇവരെ സ്ഥാനത്തു വെക്കുവാനും അവിടെനിന്നു നീക്കുവാനുമുള്ള അധികാരം ഈ രാജാവിന്നാണ്. ഇടപ്രഭുക്കന്മാരോടു പല അവസരങ്ങളിലും പല വിധത്തിലും ആയി പലതരം പിരിവുകൾ രാജാവു പിരിച്ചിരുന്നു. ഈ പിരിവുകൾ പല രാജ്യങ്ങളിലും പല വിധത്തിലുമായിരുന്നു. ചില രാജ്യങ്ങളിൽ രാജാവിന്നു യുദ്ധം ഉണ്ടാവുമ്പോൾ പ്രഭുക്കന്മാർ കുറേ പണവും സൈന്യങ്ങളും കൊടുക്കണമെന്നായിരുന്നു നിശ്ചയം. മറ്റു ചില രാജ്യങ്ങളിൽ സൈന്യം മാത്രമായാൽ മതിയായിരുന്നു. വേറെ ചില രാജ്യങ്ങളിൽ പണംകോണ്ടു മാത്രം രാജാവു തൃപ്തിപ്പെട്ടിരുന്നു. നാലാമതു ചില രാജ്യങ്ങളിൽ യുദ്ധകാലത്ത് അധികമായൊന്നും വസൂലാക്കുകയില്ല; എന്നാൽ കൊല്ലംതോറും ഒരു ക്ലിപ്തമായ സംഖ്യ കരമായി വസൂലാക്കിയിരുന്നു താനും. ഇനി കൊല്ലംതോറും ചെറിയതായ ഒരു കരം വാങ്ങുകയും, യുദ്ധകാലത്തു കുറെ അധികം പണം വസൂലാക്കുകയും ചെയ്യുന്ന സമ്പ്രദായവും ഉണ്ടായിരുന്നില്ലെന്നില്ല. ഇങ്ങിനെയുള്ള പിരിവിന്നു പുറമെ "അങ്കം ചുങ്കം കാടു കടൽ" എന്നിങ്ങിനെയുള്ള പിരിവുകളും രാജാവിന്റെ സ്വയാധികാരങ്ങൾ‌ തന്നെ ആയിരുന്നു. വല്ല പ്രഭുക്കന്മാരും സ്ഥാനം മാറുന്ന സമയം "വാഴ്ചപ്പിരുവു" (Succession duty) എന്ന ഇനത്തിൽ ഒരു സംഖ്യയും രാജാവു വസൂലാക്കുമാറുണ്ടായിരുന്നു. ഇങ്ങിനെ തുടങ്ങി അനേകം പിരിവുകൾ മഹാരാജാവു പിരിച്ചിരുന്നതുപോലെ തന്നെ ഇടപ്രഭുക്കന്മാരും അവരുടെ കീഴിലുള്ള പ്രഭുക്കന്മാരോട് അവസ്ഥാനുസരണം പിരിച്ചു വന്നിരുന്നു.

ഇതേമാതിരിയിലുള്ള ഭരണരീതിയാകട്ടെ യൂറോപ്പി

"https://ml.wikisource.org/w/index.php?title=താൾ:Janmi_Malayalam_Mahazine_1.2.pdf/2&oldid=161433" എന്ന താളിൽനിന്ന് ശേഖരിച്ചത്