താൾ:Janmi Malayalam Mahazine 1.2.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-42-


നമ്മുടെ നാടിന്നു ഒരിക്കലും ഒരുവിധത്തിലും ക്ഷേമമുണ്ടെന്നു പറഞ്ഞുകൂടെന്നും മറ്റുമാണ് ഒന്നാമത്തെ പക്ഷക്കാരുടെ വാദം. നികുതി എന്നത് ആദായത്തിൽനിന്നു രാജഭോഗമായി കൊടുക്കേണ്ട ഒന്നാകയാലും, വിശിഷ്യ ആ നികുതിസംഖ്യ മുഴുവനും നാട്ടിലേക്ക് ഉപകാരപ്രദങ്ങളായ കാര്യങ്ങളിൽ തന്നെ ചിലവുചെയ്തു വരുന്നതുകൊണ്ടും അതൊരിക്കലും ഒരു നഷ്ടമായി കരുതാവുന്നതല്ലെന്നും, ജനങ്ങളുടെ വർദ്ധനയ്ക്കനുസരിച്ചു തരിശായി കിടന്നിരുന്ന എത്രയോ സ്ഥലങ്ങൾ വെട്ടി തെളിയിച്ചു കൃഷിക്കുപയോഗപ്പെടുത്തി വന്നിട്ടുണ്ടെന്നും, അനാവൃഷ്ടികൊണ്ട് കൃഷിക്ക് ദോഷം തട്ടുന്നുണ്ടെന്നു സമ്മതിക്കാതെ കഴികയില്ലെങ്കിലും കൈത്തൊഴിലിൽനിന്നും കച്ചവടത്തിൽനിന്നും മറ്റു പല ഉദ്യോഗങ്ങളിൽ നിന്നും ജനങ്ങൾ പണം സമ്പാദിച്ച് ഇതരദേശങ്ങളിൽനിന്നു ഭക്ഷണങ്ങൾ വരുത്തി അവരവരുടെ ആവശ്യം നിറവേറ്റുന്നതു കൂടാതെ ബാക്കി കുറെ പണം കെട്ടിവെക്കുകകൂടി ചെയ്യുന്നുണ്ടെന്നും, നമ്മുടെ നാട്ടിൽത്തന്നെ ഒരു ഭാഗം താണിട്ടുണ്ടെങ്കിൽ മറ്റൊരു ഭാഗം ഉയർന്നിട്ടുമുണ്ടെന്നും മറ്റുമാണ് ഇതരപക്ഷക്കാർ വ്യവഹരിക്കുന്നത്. ഏതായാലും നാം സുക്ഷ്മദൃഷ്ട്യാ ആലോചിച്ചു നോക്കുന്നതായാൽ ഒന്നാമത്തെ പക്ഷക്കാരോടുതന്നെ യോജിച്ചു നിൽക്കേണ്ടിവരും, ഇവർ പറയുന്ന സംഗതികളെ പ്രത്യേകം പ്രത്യേകം എടുത്തു നല്ലവണ്ണം നോക്കുന്നതായാൽ നമ്മുടെ ദേശം ക്ഷാമദേവതയുടെ ദംഷ്ട്രകൾക്കിടയിൽ ഇതാ കുടുങ്ങുവാൻ പോകുന്നു എന്ന് തെളിവായിക്കാണാം.ഇതരപക്ഷക്കാർ തങ്ങളുടെ വാദത്തെ സ്ഥിരപ്പെടുത്തുവാൻ വേണ്ടി, നായർ സമുദായത്തിന്നു ചെറിയ ഒരു പതനം സംഭാവിച്ചിട്ടുണ്ടെങ്കിലും മാപ്പിളസമുദായവും ഈഴവസമുദായവും ഒന്ന് മേല്പ്പോട്ടുതന്നെയാണ് കയറിനിൽക്കുന്നതെന്നു നമ്മുടെ മുമ്പിൽ ഹാജരാക്കുന്ന ലക്ഷ്യം ഏകദേശം ശരിയായിരിക്കാംഎന്നു സമ്മതിക്കാമെങ്കിലും കേരളദേശത്തെ ഓരോ ഭാഗമായി പിരിച്ചുനോക്കാതെ ഒ-

"https://ml.wikisource.org/w/index.php?title=താൾ:Janmi_Malayalam_Mahazine_1.2.pdf/14&oldid=161429" എന്ന താളിൽനിന്ന് ശേഖരിച്ചത്