താൾ:Janmi Malayalam Mahazine 1.2.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-40-


രം മുതലായവ അരുതെന്ന് പുരാണങ്ങൾ ഘോഷിക്കുന്നതിന്റെ ഒരു തത്വം ഇതാകുന്നു. അതുകൊണ്ട് കാര്യം, കാര്യത്തിനുവേണ്ടി, കാര്യത്തോളം, എല്ലാം പ്രവർത്തിക്കേണ്ടതും, മത്സരം ആവശ്യമില്ലാത്തതും, അത് ആരിൽ ഇരിക്കുന്നുവോ അവരെ കേടുവരുത്തുന്ന ഒരു ചീത്ത വസ്തുവും ആകുന്നു എന്ന് നമ്മൾ അറിഞ്ഞിരിക്കെണ്ടാതാകുന്നു.

(തുടരും)


മണ്ണാർക്കാട്ടു മൂപ്പിൽ നായർ


————:o:————
മലയാള തറവാടുകൾ
————:( ):————


യൽനാട്ടുകാർ കണ്ടു അസൂയപ്പെടത്തക്കവണ്ണം വിദ്യാവൈഭവം, ദ്രവ്യപുഷ്ടി, യുദ്ധസാമർത്ഥ്യം, പൌരുഷം, ഉൽക്കർഷേഛ മുതലായ വിശിഷ്ടസാമഗ്രികളാൽ ക്ഷേമത്തെ പ്രതിപദം മേപ്പോട്ടുയര്ത്തിക്കൊണ്ട് നിശ്ചഞ്ചലമായ ഐശ്വര്യസമ്പത്തൊടുകൂടി വളരെകാലം കീർത്തിമാർത്താണ്ഡ രശ്മികളെ ലോകമെങ്ങും പ്രകാശിപ്പിച്ചുകൊണ്ടിരുന്നിരുന്ന ഈ കേരളദേശം, തന്റെ സന്തതികളായ നാട് വാഴികളുടെയും ജന്മികളുടെയും മറ്റും ഐകമത്യക്ഷയം, മൌഢ്യം, അന്ധവിശ്വാസം മുതലായ ദുർഗ്ഗുണങ്ങൾ നിമിത്തം അധഃപതിച്ചുകൊണ്ടു കഠോരവും ഭയങ്കരവുമായ ക്ഷാമാന്ധകാരത്തിലേക്ക് ഇറങ്ങുവാൻ കാലോങ്ങിനിൽക്കുന്ന ഈ അവസരത്തിൽ, ആ മാതൃഭൂമിയുടെ താൽക്കാലികാവസ്ഥയെ കണ്ടു ഞെട്ടിയുണർന്നു, കീഴ്പോട്ടു താണു താണു് ഭയങ്കരാവസ്ഥയോടടുത്തിരിക്കുന്ന അതിനെ ഒന്ന് പിടിച്ചു മേപ്പോട്ടു കയറ്റുവാൻ പ്രോത്സാഹിപ്പിക്കേണ്ടതിന്നു കച്ചകെട്ടി പുരത്തിരങ്ങിയിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ഈ "ജന്മി" പ-

"https://ml.wikisource.org/w/index.php?title=താൾ:Janmi_Malayalam_Mahazine_1.2.pdf/12&oldid=161427" എന്ന താളിൽനിന്ന് ശേഖരിച്ചത്