താൾ:Janmi Malayalam Mahazine 1.2.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
--39--


തുമാകുന്നു. ഇതുചെയ്യാതെ പാട്ടം കുടിയാന്റെ വശം തന്നെ നിൎത്തിവെക്കുകയും ക്ഷാമകാലമായ കൎക്കിടകം-ചിങ്ങം കാലത്ത് അത് ചോദിക്കുകയോ അതിന്റെ അപ്പോഴത്തെ വില അടപ്പാൻ ആവശ്യപ്പെടുകയോ ചെയ്കയും ചെയ്യുന്നത് തെറ്റായ പ്രവൎത്തികളിൽ ഒന്നാകുന്നു. ക്ഷാമകാലമാകയാൽ കുടിയാൻ അതിനെ വേറെപ്രകാരത്തിൽ ചിലവാക്കുകയും, ആ മുതൽ കിട്ടുവാനുണ്ടല്ലൊ എന്നു വിചാരിച്ചു നമ്മൾ വല്ല ഏൎപ്പാടും കരുതി ഇരിക്കുകയും ചെയ്യുമ്പോൾ അന്യോന്യം അനാവശ്യമായി ഒരു പരിഭവത്തിനു കാരണമുണ്ടാവുന്നു.

മത്സരമോ വിരോധമോ അരുതെന്നു നമ്മളുടെ പ്രമാണങ്ങൾ‌ ഘോഷിക്കുന്നതിൽ സാരമായ ചില വലിയ തത്വങ്ങൾ അടങ്ങിയിട്ടുണ്ട്. മത്സരവും വിരോധവും ആരോടും ആവശ്യമില്ല. ലൗകികവും കാൎയ്യവും രണ്ടായിട്ടു സ്വീകരിക്കേണ്ടതും അങ്ങിനെ സ്വീകരിക്കുന്നത് എപ്പോഴും നല്ലതും ആകുന്നു. ലൗകികം ദേഹസംബന്ധവും, കാൎയ്യം പ്രവൃൎത്തിസംബന്ധവും ആകുന്നു. എന്നാൽ ദേഹസംബന്ധം കാൎയ്യത്തിൽ എത്രയോ മിശ്രമായി മുങ്ങിക്കിടക്കുന്നു എന്നു പലേ യോഗ്യരും ഘോഷിക്കുന്നതും, അത് ഒരു വിധം വാസ്തവുമാകുന്നു. എങ്കിലും അവ രണ്ടും രണ്ടായിട്ടു സ്വീകരിക്കുന്നതു പ്രവൎത്തിയിൽ വളരെ നല്ലതാകുന്നു. ദേഹസംബന്ധമായിട്ടുള്ള മത്സരം കൊണ്ട് എന്താണ് ഫലം? യാതൊന്നും ഇല്ലല്ലൊ. കാൎയ്യത്തിന്നോ മത്സരം അനാവശ്യവുമാണല്ലൊ. മത്സരം മുതലായ ദുൎഗ്ഗുണങ്ങൾ‌ ഒന്നാമതായി ആരിൽ ഇരിക്കുന്നുവോ അയാളെ ചീത്തയാക്കുന്നു എന്നു നിശ്ചയമാണ്. ആരെക്കുറിച്ചാണോ മത്സരമുള്ളത് അയാൾക്കു വല്ല കേടും തടുക്കുക എന്നത് രണ്ടാമത്തേതാകുന്നു. അവനൻ ചീത്തയായാലും അന്യൻ ചീത്തയാവട്ടെ എന്നു ദൃഢമായി വിചാരിക്കുന്നവർക്കു പക്ഷെ ഇതു തരക്കേറ്റില്ലെന്നു മാത്രമേ ഉള്ളൂ. മത്സ-

"https://ml.wikisource.org/w/index.php?title=താൾ:Janmi_Malayalam_Mahazine_1.2.pdf/11&oldid=161426" എന്ന താളിൽനിന്ന് ശേഖരിച്ചത്