താൾ:Janmi Malayalam Mahazine 1.2.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-38-


ന്മിക്കും ഒരു ബുദ്ധി ഉണ്ടായിരിക്കുകയാണ്.

കിട്ടേണ്ടത് എന്താണ്, കൊടുക്കേണ്ടത് എന്താണ് എന്നതിന്റെ ഒരു ഖണ്ഡിതം രണ്ടാമത്തെ കാര്യമാകുന്നു. ഒന്നാമത്തേതു ദൃഢമായി ഉറപ്പിച്ചാൽ രണ്ടാമതേതിന്നു പിന്നെ വളരെ വൈഷമ്യമില്ല.

ജന്മികൾ പിന്നെ ഒരു കാര്യം പ്രത്യേകം ചെയ്യേണ്ടതു കുടിയാന്മാരെ ദയയോടുകൂടി നോക്കുകയാകുന്നു. കുടിയാൻ ജന്മിക്കു, പുരയ്ക്ക് ഭിത്തി എപ്രകാരമോ, അപ്രകാരമാകുന്നു. അവർ നമ്മളെ (ജന്മികളെ)കാണ്മാനായോ മറ്റോ വന്നാൽ സന്തോഷത്തോടെ സ്വീകരിക്കേണ്ടതും, സൌമുഖ്യത്തോടുകൂടി സംസാരിക്കേണ്ടതും നമ്മളുടെ ബാദ്ധ്യതയാകുന്നു. അവരുടെ ഇഷ്ടകഷ്ടങ്ങളെ നമ്മൾ അന്വേഷിക്കേണ്ടതും ആകുന്നു.

നമ്മൾക്ക് അടയ്ക്കേണ്ടതെല്ലാം സമയത്തിനു അടയ്ക്കുവാൻ നിവൃത്തിയാവുന്നില്ലെന്നു കാണിപ്പാൻ വല്ല ബുദ്ധിമുട്ടോ സങ്കടമോ കുടിയാൻ നമളെ അറിയുക്കുന്നതായാൽ ആദ്യം അത് വസ്തവമാണെന്നു വെച്ച് നമ്മൾ സ്വീകരിക്കണം. അതിനു ശേഷം പിന്നെ അതിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കേണ്ടതും, അന്വേഷണത്തിൽ തൽക്കാലം ഒഴിഞ്ഞു പോകുവാൻ വേണ്ടി എടുത്ത ഒരു വിദ്യയാണെന്ന് പ്രത്യക്ഷമായാൽ മേലിൽ അപ്രകാരം വരാതിരിപ്പാൻ അയാൾക്ക്‌ നമ്മളുടെ അപ്രീതിയെ കാണിക്കേണ്ടത് ആകുന്നു.

നമ്മൾക്ക് കിട്ടേണ്ടതായ പാട്ടമാവട്ടെ, മിച്ചവാരമാവട്ടെ, പലിശയാവട്ടെ, വാങ്ങേണ്ടതിന്നു അതാതു കൊല്ലം കുംഭം 1-ാം നു മുതൽ മീനം 30-ാംനു കൂടിയ കാലത്തിന്നുള്ളിൽ പ്രത്യേകം ജാഗ്രതചെയ്യേണ്ടാതാകുന്നു. ഈ കാലത്ത് ചെയ്യുന്ന നിഷ്ക്കർഷ ഒരു സമയം ചിലർക്ക് കുറെ അപ്രീതിക്കു കാരണമായേക്കാമെങ്കിലും, രോഗികൾക്ക് ഔഷധസേവനത്തെപ്പോലെ, പിന്നെ സന്തോഷത്തിനു കാരണമാകുന്ന-

"https://ml.wikisource.org/w/index.php?title=താൾ:Janmi_Malayalam_Mahazine_1.2.pdf/10&oldid=161425" എന്ന താളിൽനിന്ന് ശേഖരിച്ചത്