ജനകീയ ശാസ്ത്രപ്രസ്ഥാനം.
എന്നായി ആലോചന.
അങ്ങനെ കേരളത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള സമഗ്രമായ ചർച്ചകൾ ആരംഭിച്ചു. പത്തു മുപ്പത് അധ്യാപകരെങ്കിലും ഒന്നൊന്നരക്കൊല്ലത്തോളം ഈ ചർച്ചകളിൽ വ്യാപൃതരായിരുന്നു. തിരുവനന്തപുരത്ത് സി.ഡി.എസിൽ വെച്ചും കോഴിക്കോട് സർവകലാശാലയിൽ വച്ചും മൂന്നു നാലു ദിവസം നീണ്ടുനിന്ന ശിബിരങ്ങൾ നടന്നു. സമഗ്രമായ ഒരു വിദ്യാഭ്യാസരേഖ തയ്യാറാക്കുക എന്നതായിരുന്നു ലക്ഷ്യം. 1982 ഫെബ്രുവരിയിൽ മഞ്ചേരിയിൽ വച്ചുനടന്ന പരിഷത്തിന്റെ 19-ാം വാർഷിക സമ്മേളനത്തിൽ വിദ്യാഭ്യാസരേഖ അവതരിപ്പിക്കപ്പെട്ടു. ഇന്നു നോക്കുമ്പോൾ പല പോരായ്മകളും അതിൽ കാണാം. മുഖ്യമായും, പ്രൈമറിതലം മാത്രമാണ് (1-7 ക്ലാസ്സുകൾ) അതിൽ സമഗ്രമായി പരിശോധിച്ചത്. ഹൈസ്കൂൾ തലം അപൂർണമായിരുന്നു. ഉപരിവിദ്യാഭ്യാസം പരിശോധിക്കാനേ കഴിഞ്ഞിരുന്നില്ല. കാൽനൂറ്റാണ്ടു കഴിഞ്ഞ് ഇന്നും ഈ വിടവ് നിലനിൽക്കുന്നു. ആ രേഖ കേരളസമൂഹത്തിൽ സാമാന്യം വ്യാപകമായി ചർച്ചചെയ്യപ്പെട്ടു.
വിദ്യാഭ്യാസരേഖയിൽ പറഞ്ഞിരുന്ന വീക്ഷണം, ഉള്ളടക്കം, ബോധനം, മൂല്യനിർണയം, ഘടന മുതലായവയൊക്കെ സൂചനാത്മകങ്ങൾ മാത്രമായിരുന്നു. പ്രായോഗികമായി നടപ്പിലാക്കണമെങ്കിൽ ഒട്ടേറെ വിശദാംശങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതേ സമയംതന്നെ വിദ്യാഭ്യാസരംഗത്തിന്റെ ജീർണന പ്രക്രിയ ത്വരിതപ്പെടുന്നുമുണ്ടായിരുന്നു. സമൂഹത്തിൽ നിലനിൽക്കുന്ന അധഃസ്ഥിത വരേണ്യവിഭജനത്തെ കൂടുതൽ തീവ്രമാക്കുന്ന രീതിയിലായിരുന്നു വിദ്യാഭ്യാസത്തിൽ വന്നുകൊണ്ടിരുന്ന മാറ്റങ്ങൾ, വരേണ്യവിദ്യാലയങ്ങൾ, സർവാണി വിദ്യാലയങ്ങൾ എന്നിങ്ങനെ രണ്ടു ചേരികൾ രൂപപ്പെടുകയായിരുന്നു. ഇംഗ്ലീഷ് മീഡിയം അംഗീകൃത വിദ്യാലയങ്ങൾ, തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യവിദ്യാലയങ്ങൾ, സർക്കാർ ഉടമയിലുള്ള ചില മോഡൽ സ്കൂളുകൾ എന്നിവയിലൂടെ ഒരു വരേണ്യവിദ്യാലയവിഭാഗം വളർന്നു വന്നു. ഈ വിദ്യാലയങ്ങളിൽ പലതരം നിബന്ധനകളിലൂടെ, പ്രവേശനം സമൂഹത്തിലെ പണക്കാർക്കും വരേണ്യർക്കും മാത്രമായി പരിമിതപ്പെടുത്തി. സാധാരണ ജനങ്ങളുടെ, ദരിദ്രജനവിഭാഗങ്ങളുടെ, ദളിതരുടെ, ആദിവാസികളുടെ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങൾ അവഗണിക്കപ്പെട്ടു. ഗതികെട്ട മാതാപിതാക്കൾ എത്ര പണം ചെലവാക്കിയാലും തങ്ങളുടെ കുട്ടികൾ പഠിച്ചു രക്ഷപ്പെടണം എന്നാഗ്രഹിച്ചു. അവരെ വരേണ്യവിദ്യാലയങ്ങളിലേക്ക് തള്ളിക്കയറ്റാൻ തുടങ്ങി. എന്നാൽ അവിടെ അവർക്ക് പ്രവേശനമില്ല. ഈ അവസ്ഥ കണ്ട് അത് മുതലെടുക്കാനായി തികഞ്ഞ കച്ചവടസ്ഥാപനങ്ങൾ മാത്രമായ വിദ്യാലയങ്ങൾ ഉണ്ടാവാൻ തുടങ്ങി. തുടക്കത്തിൽ അവയ്ക്ക് അംഗീകാരം ലഭിച്ചിരുന്നില്ല. എന്നാൽ ബ്രാഞ്ച് സ്കൂൾ എന്ന രൂപത്തിലും പിന്നീട് രാഷ്ട്രീയ സമ്മർദവും ധനപരമായ സമ്മർദവും ചെലുത്തിയും ഇവ അംഗീകാരം നേടിയെടുത്തു. ഇംഗ്ലീഷ് മീഡിയം, ഉയർന്ന ഫീ100