ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/96

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ക്കുക എന്നതാണ്, വിദ്യാഭ്യാസത്തിന്റെ രണ്ടാമത്തെ മാനവികമായ ലക്ഷ്യം. മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ ഓരോ കുട്ടിയിലും അന്തർലീനമായിട്ടുള്ള കഴിവുകളെ പരമാവധി വളർത്തിക്കൊണ്ടുവരാൻ സഹായിക്കുക. അതേ സെമിനാറിൽ, ശാസ്ത്രപാഠ്യപദ്ധതി ആധുനീകരിക്കുന്നതിന്റെ യുക്തിപരമായ അടിസ്ഥാനങ്ങളെപ്പറ്റി ഡോ.വേദമണി മാനുവൽ അവതരിപ്പിച്ച പ്രബന്ധം പ്രൗഢഗംഭീരമായിരുന്നു. പരിഷത്തിലെ അധ്യാപകർക്ക് ബോധനശാസ്ത്രത്തിലെയും വിദ്യാഭ്യാസത്തിലെയും ആധുനികചിന്തകൾ അദ്ദേഹം പരിചയപ്പെടുത്തിക്കൊടുത്തു.

പതിറ്റാണ്ട് അവസാനമായപ്പോഴേയ്ക്കും കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ പരിമിതികൾ മാത്രമല്ല കൊള്ളരുതായ്മകൾ കൂടി പകൽപോലെ വ്യക്തമാകാൻ തുടങ്ങിയിരുന്നു. വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റണം എന്നു തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയരാൻ തുടങ്ങിയിരുന്നു. തൃശ്ശൂരിൽ നടന്ന പരിഷത്തിന്റെ 17-ാം വാർഷികത്തോടനുബന്ധിച്ച്, 1980ൽ, ഒരു വിദ്യാഭ്യാസ സമ്മേളനം നടത്തുകയുണ്ടായി. അതിൽ ആമുഖമായി ഈ ലേഖകൻ അവതരിപ്പിച്ച പ്രബന്ധത്തിന്റെ ശീർഷകം "വിദ്യാഭ്യാസമോ വിദ്യാഭാസമോ" എന്നതായിരുന്നു. വിദ്യാഭ്യാസം ഒരു ആഭാസമായിത്തീർന്നിരുന്നു.

രണ്ടു ചോദ്യങ്ങൾ:

എന്താണ് വിദ്യാഭ്യാസം? എന്തിനാണ് വിദ്യാഭ്യാസം? രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം കിട്ടിക്കൊണ്ടേ ആദ്യത്തെ ചോദ്യത്തിന് ഉത്തരം തേടാൻ കഴിയൂ. ആ ഉത്തരം ഏതാണ്ട് ഇപ്രകാരമാണ്.

"താൻ ജീവിക്കുന്ന സമൂഹം തന്നെ ഏൽപ്പിക്കുന്ന ചുമതലകൾ ഏറ്റവും കാര്യക്ഷമമായ വിധത്തിൽ നിർവഹിക്കാൻ സാധ്യമാക്കുമാറ് ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തിന്റെ ഏറ്റവും നല്ലവശങ്ങളെ സർവതോമുഖമായി വികസിപ്പിക്കുകയും മാനവരാശിയുടെ ആകെയുള്ള സാംസ്കാരിക പൈതൃകത്തെ ആസ്വദിക്കാനുള്ള കഴിവുണ്ടാക്കുകയും ആണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. " (13-ാം വാർഷിക സുവനീർ)

തുടർന്ന് മൂന്നു ചോദ്യങ്ങൾ കൂടി

(i)സമൂഹത്തിൽ വ്യക്തിക്കു വഹിക്കേണ്ടിവരുന്ന ചുമതലകൾ ഏതെല്ലാം?
(ii)എന്താണ് മാനവരാശിക്കാകെ പൊതുവായ സാംസ്കാരിക പൈതൃകം?
(iii)എന്താണ് സ്വന്തം സമൂഹത്തിന്റെ പ്രത്യേകമായ സാംസ്കാരിക പൈതൃകം?

ഇന്ത്യയിലെ ജനങ്ങൾ തങ്ങളുടെ ജീവിതം നിലനിർത്താനും മെച്ചപ്പെടുത്താനും ആവശ്യമായ ഉപാധികൾ, ആഹാര-വസ്ത്ര-പാർപ്പിടാദികളും

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/96&oldid=244200" എന്ന താളിൽനിന്ന് ശേഖരിച്ചത്