ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ജിലെ ഫിസിക്സ് അധ്യാപകൻ അബ്രഹാം മാഷ് ആയിരുന്നു ക്ലാസ്സെടുത്തിരുന്നത്. വിഷയം ഓപ്റ്റിക്സ്. പ്രകാശത്തിന്റെ അപഭംഗനം (refraction) എന്നതായിരുന്നു പാഠഭാഗം. ഏതാണ്ട് 40 കുട്ടികൾ, കുറച്ച് പരിഷത്ത് പ്രവർത്തകർ. അധികമാരും ശ്രദ്ധിക്കാതെ അസാധാരണക്കാരനായ ഒരു നിരീക്ഷകൻ പിന്നിലെ ബഞ്ചിലിരുന്നു ക്ലാസ്സു മുഴുവൻ ശ്രദ്ധിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു. 'ഫിസിക്സ് ഇത്രയും സരസമായി പഠിക്കാമായിരുന്നെങ്കിൽ ഞാൻ സയൻസ് ഗ്രൂപ്പുതന്നെ എടുക്കുമായിരുന്നു...' അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു ഈ അസാധാരണ നിരീക്ഷകൻ, ഈ വെക്കേഷൻ ക്ലാസ്സുകൾക്ക് ഏറെ പ്രചാരം ലഭിച്ചു. പിന്നീടുള്ള വർഷങ്ങളിൽ വേനൽക്കാലത്ത് ബ്രിഡ്ജ് കോഴ്സുകൾ നടത്തുകയെന്നത് ഒരു പതിവായിത്തീർന്നു. അതിനകം കൊഠാരി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിരുന്നു. ചില പ്രവർത്തകരെല്ലാം അത് പഠിച്ചിരുന്നു. 1970കളോടുകൂടിയാണ് ശാസ്ത്രം പ്രവർത്തനമാണ് (science is doing) എന്ന സൂത്രവാക്യം കേരളത്തിൽ പ്രചരിക്കാൻ തുടങ്ങിയത്. ഗാന്ധിജിയുടെ അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയിൽ കൂടിയും പിന്നീട് കരിക്കുലത്തിൽ ചേർത്ത സൂപ്പിലൂടെയും (SUPW Sociallay Useful Productive Work) ഇത് പരിചിതമായിത്തീർന്നതാണ്. പ്രവർത്തനത്തിനായി സ്കൂളുകളിൽ 'കിറ്റു'കൾ വിതരണം ചെയ്യപ്പെട്ടിരുന്നുതാനും. എന്നാൽ ഓഡിറ്റ് ഭയത്താൽ കിറ്റു പെട്ടികൾ മിക്ക സ്കൂളുകളിലും തുറന്നേയില്ല. പിൽക്കാലത്ത് പ്രവർത്തനാധിഷ്ഠിത ബോധനം (ABL - Activity Based Learning) എന്നു വിളിക്കപ്പെട്ട ഇത് പതുക്കെപ്പതുക്കെ പരിഷത്ത് അധ്യാപകരുടെ ബോധമാകാൻ തുടങ്ങിയിരുന്നു. 1970-72 കാലങ്ങളിൽ 'കിറ്റുപെട്ടി തുറക്കൂ' എന്ന അഭ്യർഥനയുമായി പരിഷത്ത് അധ്യാപകർ സ്കൂളുകൾതോറും കയറിയിറങ്ങി സയൻസ് ക്ലബ്ബുകൾക്ക് രൂപം കൊടുത്തു. സ്പോൺസർമാരായ അധ്യാപകർക്ക് പരിശീലനം നൽകി. ഇതിന്റെയെല്ലാം സംഘാടനത്തിലൂടെ ശാസ്ത്രകേരളം വളർന്നു. സയൻസ് ക്ലബ്ബുകൾ പരിഷത്തിൽ അഫിലിയേറ്റ് ചെയ്തു. അങ്ങനെ പരിഷത്ത് ആയിരത്തഞ്ഞൂറിലധികം സ്കൂളുകളിലേക്ക് നേരിട്ട് എത്തി. ശാസ്ത്രകേരളത്തിലൂടെയും യുറീക്കയിലൂടെയും പകുതിയിലധികം സ്കൂളുകളിലും പരിഷത്തെത്തിയിരുന്നു. ശാസ്ത്രവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അച്ഛനമ്മമാർ, പ്രത്യേകിച്ചും മധ്യവർഗത്തിൽപ്പെട്ടവർ മനസ്സിലാക്കാൻ തുടങ്ങിയിരുന്നു. അതിനൊത്ത് അധ്യാപകരും. കോൺവെന്റുകളിലെ അധ്യാപികമാർ ശാസ്ത്രകേരളത്തിന്റെയും യുറീക്കയുടെയും ഏജന്റുമാരായി. ഇരുന്നൂറും മുന്നൂറും കോപ്പികൾ എടുത്തിരുന്ന അധ്യാപികമാരുണ്ടായിരുന്നു. ശാസ്ത്രകേരളം ക്വിസ്സും യുറീക്ക വിജ്ഞാന പരീക്ഷയും ഇതിന് ആക്കം കൂട്ടി. ലോവർ പ്രൈമറി സ്കൂളുകളിലെ കുട്ടികൾക്കായി സയൻസ് കോർണറുകൾ രൂപീകരിക്കാൻ തുടങ്ങി. അവർക്കുവേണ്ടി ബാലശാസ്ത്രം എന്ന പേരിൽ ഒരു ചുമർ പത്രവും പ്രസിദ്ധീകരിക്കാൻ തുടങ്ങി. വിതരണത്തിനുള്ള

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/93&oldid=240213" എന്ന താളിൽനിന്ന് ശേഖരിച്ചത്