ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
9
ബാലവേദികൾ


വടക്കേ ഇന്ത്യയിൽ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് വ്യാപ്തിയും ആഴവും വർധിപ്പിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു മേഖലയാണ് ബാലോത്സവങ്ങളും (പഠനം പാൽപ്പായസം) ബാലവേദികളും (Bal Manch). അതും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംഭാവനയാണ്. 1987ൽ തൃശ്ശൂരിൽ നടന്ന അഖിലേന്ത്യാ ബാലോത്സവത്തിൽ വച്ചാണ് കേരളം ഈ ഉപകരണത്തെ അഖിലേന്ത്യാ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് സമർപ്പിക്കുന്നത്. എന്നാൽ പരിഷത്തിന് ഇത് കിട്ടിയത് അന്തർ ഭാരതി എന്ന സംഘടനയിലൂടെയും അതിന്റെ ദക്ഷിണേന്ത്യൻ സംഘാടകനായ അബ്ദുൾഭായിയിലൂടെയുമാണ്. 1983ൽ ആണ് അബ്ദുൾ ഭായ് തിരുവനന്തപുരത്ത് വന്ന് പരിഷത്ത് പ്രവർത്തകരെ കാണുകയും മധുരയിൽ വച്ചു നടത്താൻ പോകുന്ന ബാലോത്സവത്തിൽ - മറ്റെന്തോ പേരാണ് അദ്ദേഹം പറഞ്ഞത് - കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തത്. അതനുസരിച്ച് വി.കെ.ശശിധരൻ, അപ്പുക്കുട്ടൻ നായർ (അപ്പു അണ്ണൻ), എഴുകോൺ മുരളി എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം കുട്ടികളെ മധുരയ്ക്ക് അയയ്ക്കുകയുണ്ടായി. ആറുദിവസത്തെ ക്യാമ്പായിരുന്നു അത്. പുറമെനിന്നു വന്ന കുട്ടികൾ മധുരയിൽ നിന്നുള്ള ആതിഥേയരായ കുട്ടികളുടെ വീടുകളിൽ, അവിടത്തെ അംഗം പോലെ താമസിച്ചു. ആതിഥേയ കുട്ടികളുടെ അച്ഛനമ്മമാർ അതിഥിക്കുട്ടികളുടെയും അച്ഛനമ്മമാരായി ഒരാഴ്ചത്തേക്ക്. പ്രാതൽ കഴിപ്പിച്ച് ഉച്ചഭക്ഷണപ്പൊതിയുമായി അവർ രണ്ടുകൂട്ടരെയും ഉത്സവസ്ഥലത്തേക്ക് - ഒരു സ്കൂൾ - എത്തിക്കുന്നു. അവിടെ ഉത്സവം തന്നെ. അലങ്കാരങ്ങൾ. സ്വാതന്ത്ര്യം.. ഒരു മുറിയിൽ പെയിന്റ്, ബ്രഷ്, കടലാസ്, മറ്റൊന്നിൽ കളിമണ്ണ് കുഴച്ചത്, ഇനിയൊന്നിൽ പപ്പറ്റുകൾ ഉണ്ടാക്കാൻ വേണ്ട പൾപ്പ് മുതലായവ, മറ്റൊന്നിൽ പാട്ട്, വേറൊന്നിൽ നാടകം... ഏതു കുട്ടിക്കും

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/87&oldid=240067" എന്ന താളിൽനിന്ന് ശേഖരിച്ചത്