ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


വികാസം



പറയാൻ പറ്റില്ലെങ്കിലും അവരിൽ പ്രകടമായ ഒരു ഉണർവ് കാണുന്നുണ്ട്. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ കൂടി സംഭാവനയാണത്. മറ്റെല്ലാ മേഖലകളിലും ഏറിയതോ കുറഞ്ഞതോ ആയ തോതിൽ സംഭാവന നൽകിയിട്ടുള്ള പരിഷത്തിന് ജെൻഡർ പ്രശ്നത്തിൽ കാര്യമായ സംഭാവനയൊന്നും നൽകാൻ കഴിഞ്ഞിട്ടില്ല. സ്ത്രീകൾ അനുഭവിക്കുന്ന സവിശേഷമായ പരാധീനതകൾക്ക് കാരണം മുതലാളിത്തം മാത്രമല്ല, വാസ്തവത്തിൽ അതിനേക്കാളുപരി സമൂഹത്തിൽ ശക്തമായി ഇപ്പോഴും നിലകൊള്ളുന്ന ഫ്യൂഡൽ സംസ്കാരമാണ് എന്ന് ഇന്ന് മിക്കവരും അംഗീകരിക്കുന്നു.

ഇതേ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാനും ഫലപ്രദമായ പരിഹാര നടപടികൾ ആവിഷ്കരിക്കാനും വിപുലമായ ഒരു സ്ത്രീപഠന പരിപാടി നടന്നുകൊണ്ടിരിക്കയാണ്.

അഖിലേന്ത്യാതലത്തിൽ ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ മണ്ണ് സാക്ഷരതാ പ്രവർത്തകരും പ്രവർത്തനവുമാണ്. അതിൽ മൂന്നിൽ രണ്ടു ഭാഗം സ്ത്രീകളാണെങ്കിലും നേതൃത്വനിരയിൽ, കേരളത്തിലെന്നപോലെ അവിടെയും, അവരുടെ സാന്നിധ്യം പരിമിതമാണ്. എങ്കിലും തുടർച്ചയായി പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണത്.

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/86&oldid=243871" എന്ന താളിൽനിന്ന് ശേഖരിച്ചത്