ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ജനകീയ ശാസ്ത്രപ്രസ്ഥാനം


ചർച്ച ചെയ്യപ്പെട്ടു. നേതൃത്വത്തിന്റെ ഇടയിലെ ഈ അഭിപ്രായവ്യത്യാസം അവിടെയും പ്രതിഫലിപ്പിക്കപ്പെട്ടു. എന്താണ് വിമർശനവിധേയമായ കാര്യം? സി.ജി. തന്റെ രേഖയിൽ, ഗാർഹികരംഗത്തും പൊതുരംഗത്തും സ്ത്രീകൾക്ക് നേരിടേണ്ടി വരുന്ന വിവേചനങ്ങളും അധിക്ഷേപങ്ങളും, കേരളത്തിൽ ഇപ്പോഴും ശക്തമായി നിൽക്കുന്ന ഫ്യൂഡൽ സംസ്കാരത്തിന്റെ ഫലമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. വളർന്നു വരുന്ന മുതലാളിത്ത സംസ്കാരത്തെയും സാമ്രാജ്യത്വത്തെയുമല്ല, അവശേഷിക്കുന്ന ഫ്യൂഡൽ സംസ്കാരത്തെയാണ് സ്ത്രീകളുടെ മുഖ്യശത്രുവായി കണ്ടത്. ഇതിനോടാണ് ശക്തമായ വിയോജിപ്പുണ്ടായത്. ഒന്നാം പ്രതി മുതലാളിത്തവും സാമ്രാജ്യത്വവും തന്നെയാണ്. അതങ്ങനെതന്നെ പറയണം. ഒപ്പം ഫെമിനിസം എന്ന പദം കേൾക്കുമ്പോൾ തന്നെ നടത്തുന്ന ഋണാത്മകമായ വിലയിരുത്തലുകൾ. എന്നിരുന്നാലും സാധാരണ വനിതാപ്രവർത്തകർ ആവേശഭരിതരായാണ് ക്യാമ്പിൽനിന്ന് പിരിഞ്ഞുപോയത്. എന്നാൽ, പല കാരണങ്ങളാലും ക്യാമ്പിന് മുമ്പും അതിനു തൊട്ടുശേഷവുമായി നടത്തിയ പഠന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോവുകയുണ്ടായില്ല. ജെൻഡർ പ്രശ്നത്തിലെ ദാർശനിക സൈദ്ധാന്തികവശങ്ങൾ കൂടുതൽ ആഴത്തിൽ പഠിക്കാൻ കഴിഞ്ഞില്ല.

1993ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ നടന്ന സമതാ ജാഥ മറ്റു സംസ്ഥാനങ്ങളിൽ ഏറെ ഉത്സാഹം ഉണ്ടാക്കി. സമത - സ്ത്രീപുരുഷ സമത്വം - ഒരു അഖിലേന്ത്യാ വേദി ആയി വളർന്നു. രാജ്യത്തിന്റെ വിവിധങ്ങളായ വനിതാപ്രസ്ഥാനങ്ങളുടെ ഒരു വേദിയാക്കണം അതിനെ എന്ന ആഗ്രഹം സഫലീകരിച്ചില്ല. സാക്ഷരതാ പ്രസ്ഥാനത്തിൽ പഠിതാക്കളായിട്ടും വളണ്ടിയർമാരായിട്ടും പങ്കെടുത്തവരിൽ മൂന്നിൽ രണ്ടുഭാഗവും സ്ത്രീകളായിരുന്നല്ലോ. സമത അവർക്ക് ആവേശമായി മാറി. കന്യാകുമാരി ജില്ലയിലെ സ്ത്രീകളാണ് സ്വയംസഹായ സംഘങ്ങളിലൂടെ - MALAR മലർ - ഇതിന് മുൻകൈ എടുത്തത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ചും ബീഹാർ, ഝാർഖണ്ഡ്, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സമതാ പ്രസ്ഥാനം അതീവ ശക്തമാണ്. സാക്ഷരതാ പ്രവർത്തനത്തിലൂടെ വളർന്ന ആയിരക്കണക്കിന് സ്ത്രീകൾ പഞ്ചായത്തംഗങ്ങളും പ്രസിഡണ്ടുമാരും, ബ്ലോക്ക് പഞ്ചായത്ത് - ജില്ലാ പഞ്ചായത്ത് തലങ്ങളിലും എത്തിയിട്ടുണ്ട്. ബീഹാറിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ എം.എൽ.സി. തിരഞ്ഞെടുപ്പിൽ വിജയിച്ച ഉഷാകുമാരി, ജനകീയ ശാസ്ത്രപ്രസ്ഥാനത്തിലൂടെയാണ് വളർന്നുവന്നത്. ഇന്ന് ബീഹാറിൽ, തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന ജനകീയ ശാസ്ത്രപ്രവർത്തകരെയൊക്കെ സാക്ഷരതാപാർട്ടിക്കാർ എന്നാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ഇവിടെ സ്ത്രീകൾ, സ്ത്രീകളാണ് എന്നതുകൊണ്ടുമാത്രം അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങൾക്കോ, വിവേചനങ്ങൾക്കോ, അവഹേളനങ്ങൾക്കോ പ്രകടമായ കുറവ് വന്നു എന്നു

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/85&oldid=239926" എന്ന താളിൽനിന്ന് ശേഖരിച്ചത്