ഇന്ന് പരിഷത്തിന്റെ അജണ്ടയിൽപ്പെടാത്തതായി ഒന്നുമില്ല. എന്നാൽ 1980കളുടെ തുടക്കത്തിൽ, സ്ത്രീകളുടെ പങ്കാളിത്തം കുറവാണെന്നു മാത്രമേ പരിഷത്തിന്റെ ഉത്കണ്ഠയായിരുന്നുള്ളൂ. കൂടുതൽ വിശാലമായ ലിംഗനീതി പ്രശ്നം - ജെൻഡർ പ്രശ്നം - നമ്മുടെ ബോധമണ്ഡലത്തിൽ കയറിയിരുന്നില്ല. 1981 ഫെബ്രുവരി 13, 14, 15 തിയതികളിൽ പാലക്കാട് വച്ചു നടന്ന 18-ാം വാർഷിക സമ്മേളനം ഓരോ ജില്ലയിലും 20 വനിതകൾ വീതമുള്ള 5 യൂണിറ്റുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യമിട്ടപ്പോൾ, അംഗസംഖ്യ കൂട്ടുക എന്നതല്ലാതെ അടിസ്ഥാനപ്രശ്നങ്ങൾ മനസ്സിൽപ്പോലും കണ്ടിരുന്നില്ല. 1987ൽ ആണ് ഇതിനൊരു മാറ്റമുണ്ടായത്. ജൂലായ് 24, 25, 26 തിയ്യതികളിലായി തൃശ്ശൂർ ജില്ലയിലെ വലപ്പാടുവച്ച് ഒരു വനിതാ ശിബിരം സംഘടിപ്പിക്കപ്പെട്ടു. രണ്ടു കാരണങ്ങളെക്കൊണ്ട് ഈ ക്യാമ്പ് ഒരു വഴിത്തിരിവായിരുന്നു. ഒന്ന് മറ്റു സംസ്ഥാനങ്ങളിലേപ്പോലെയോ അതിൽ കൂടുതലായോ കേരളത്തിലെ സ്ത്രീകൾ വിമോചനത്തിന് തയ്യാറാവുന്നുണ്ട് എന്ന തിരിച്ചറിവ്. രണ്ട്: ഒട്ടേറെ ആഴത്തിലുള്ള പഠനങ്ങൾ ആവശ്യമാണ് ലിംഗനീതി പ്രശ്നം മനസ്സിലാക്കാൻ പോലും എന്ന തിരിച്ചറിവ്. എന്നാൽ അതിലേറെ പ്രധാനം, പരിഷത്തിലെ സീനിയർ പ്രവർത്തകർക്കിടയിൽ തന്നെ, ജെൻഡർ പ്രശ്നത്തിന്റെ കാര്യത്തിൽ തികച്ചും വ്യത്യസ്തങ്ങളായ ധാരണകളാണുള്ളത് എന്ന തിരിച്ചറിവ് ആയിരുന്നു. പ്രസ്തുത ശിബിരത്തിന്റെ ചർച്ചയ്ക്കാധാരമായ രേഖ തയ്യാറാക്കാൻ സി.ജി.ശാന്തകുമാറിനെയാണ് ഏൽപ്പിച്ചിരുന്നത്. സി.ജി.തയ്യാറാക്കിയ രേഖ പരിഷത്ത് നേതൃത്വതലത്തിൽ ഒരു വിഭാഗത്തിന്റെ കടുത്ത വിമർശനത്തിന് വിധേയമായി. ആ രേഖ പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അവസാനം പിൻവലിക്കുകയും ചെയ്തു. എന്നാൽ ആ പിൻവലിക്കലിൽ ഒരർഥവുമില്ലായിരുന്നു. അതിന്റെ ഉള്ളടക്കം
താൾ:Janakeeyasasthra prastanam.pdf/84
ദൃശ്യരൂപം
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
8
ജെൻഡർ