ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/82

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


വികാസം



"Pisharody, put a 5KW brain behind it" പിഷാരോടി, നിങ്ങളുടെ ഒരു കിലോവാട്ട് യന്ത്രത്തിനോടൊപ്പം 5 കിലോവാട്ട് ബുദ്ധി പ്രയോഗിക്കൂ! അതേ, പരിഷത്ത് കലാജാഥയ്ക്ക് പിന്നിലും പുസ്തക പ്രസാധനത്തിനു പിന്നിലും സാക്ഷരതയ്ക്ക് പിന്നിലും ജനകീയാസൂത്രണത്തിനു പിന്നിലും ഒക്കെ ഒട്ടനവധി കിലോവാട്ട് ഇച്ഛാശക്തി പ്രയോഗിച്ചിട്ടുണ്ട്. ഇച്ഛാശക്തി, പ്രതിബദ്ധത, പ്രവർത്തനം നൽകുന്ന ആനന്ദം ഇതാണ് പരിഷത്തിനെ മുന്നോട്ടു വലിക്കുന്ന കുതിരകൾ.

കലാജാഥയുടെ സംഘാടനം, വിശദാംശങ്ങളോടുകൂടി ആസൂത്രണത്തിനു പരിശീലനം നൽകി. ഭക്ഷണം, കുടിക്കാനുള്ള വെള്ളം, താമസിക്കാനുള്ള ഇടം, സ്റ്റേജിന്റെ വലുപ്പം, തയ്യാറെടുപ്പു പ്രവർത്തനങ്ങൾ, പുസ്തകവിൽപ്പന, ജാഥാ റൂട്ട് ആസൂത്രണം.... എല്ലാം മുൻകൂട്ടി കാണേണ്ട കാര്യങ്ങളാണ്. ജാഥയോടനുബന്ധിച്ചു നടത്തുന്ന പുസ്തകപ്രചാരണം പരിഷത്തിന്റെ ഒരു തനത് ശൈലിയാണ്. തുടക്കജാഥയിൽ ഒരു കേന്ദ്രം 500 രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കണമെന്നാണ് നിബന്ധനപ്പെടുത്തിയത്. സമാപന കേന്ദ്രങ്ങളിൽ കൂടുതൽ. അന്നത്തെ പ്രസിദ്ധീകരണ സമിതി കൺവീനർ ആയ വി.കെ.ശശിധരനാണ് പ്രാദേശിക ജാഥാ സംഘാടക സമിതി പുസ്തകം പ്രചരിപ്പിച്ച് കിട്ടുന്ന തുക നൽകി ജാഥയെ സ്വീകരിക്കുക എന്ന ആശയം മുന്നോട്ട് വച്ചത്. ഒരു ദിവസം 3000-4000 രൂപയുടെ പുസ്തകങ്ങൾ. അടുത്ത ജാഥ മുതൽ ഓരോ ദിവസവും നടത്തുന്ന പരിപാടികളുടെ എണ്ണം 3-4 ആയി കുറച്ചു. എന്നാൽ 2006ലെ ജാഥയ്ക്ക് ഒരു ദിവസം പ്രചരിപ്പിക്കുന്ന പുസ്തകങ്ങളുടെ വിലയായി ഒരു ലക്ഷം രൂപയാണ് നിർദേശിച്ചിരുന്നത്. ശരാശരി 70000 രൂപയുടെ പുസ്തകങ്ങൾ വിൽക്കുകയുണ്ടായി! കലാജാഥ പുസ്തകപ്രചാരണത്തിനുള്ള ഒരു ഉപാധി കൂടി ആയി മാറി.

നേരത്തെ പറഞ്ഞപോലെ അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള സുഘടിതമായ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനം വളർത്തുന്നതിൽ കലാജാഥ നിസ്സാരമല്ലാത്ത ഒരു പങ്കാണ് വഹിച്ചത്. തമിഴ്നാട്ടിലെ സുഹൃത്തുക്കളുമായി സഹകരിച്ച് 1983ലും 1984ലും നടത്തിയ കലാജാഥകൾ, ഒരു ചെറിയ ഗ്രൂപ്പായി മദ്രാസിൽ രൂപം കൊണ്ടിരുന്ന തമിഴ്നാട് സയൻസ് ഫോറത്തിനെ ഒരു പ്രസ്ഥാനമാക്കി വളർത്തുന്നതിൽ സഹായിച്ചു. കർണാടക രാജ്യവിജ്ഞാൻ പരിഷത്തിന്റെ ബീജാവാപം അതിനുമുമ്പുതന്നെ നടന്നിരുന്നു. 1982ൽ അത് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. 1985ൽ, യൂണിയൻ കാർബൈഡ് കമ്പനി ഭോപ്പാലിൽ നടത്തിയ കൂട്ടക്കൊലയിൽ പ്രതിഷേധിക്കാനായി സംഘടിപ്പിച്ച ജാഥ ബാംഗ്ലൂരിൽ നിന്നാണ് പുറപ്പെട്ടത്. അതിലെ പങ്കാളിത്തം കെ.ആർ.വി.പിയെ ശക്തിപ്പെടുത്തി. അന്ന് ആന്ധ്രയിലെ ജനവിജ്ഞാനവേദിക രൂപപ്പെട്ടിട്ടില്ല. മധ്യപ്രദേശിൽ മധ്യപ്രദേശ് വിഗ്യാൻ സഭ രൂപീകരിക്കുന്നത് ഭോപ്പാൽ ജാഥയുമായി ബന്ധപ്പെട്ടാണ്. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് 1987ലെ ഭാരത് ജ്ഞാൻ വിജ്ഞാൻ ജാഥ ആസൂ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/82&oldid=239920" എന്ന താളിൽനിന്ന് ശേഖരിച്ചത്