ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ജനകീയ ശാസ്ത്രപ്രസ്ഥാനം


കരെ സാക്ഷരതാപ്രവർത്തനത്തിലേക്കാകർഷിക്കുന്നതിലും കലാജാഥ ശക്തമായ പങ്കു വഹിച്ചിട്ടുണ്ട്. കലാജാഥയുടെ സവിശേഷതകൾ താഴെ പറയുന്നവയാണ്.

i)രൂപങ്ങളുടെ വൈവിധ്യം
ii) പ്രമേയങ്ങളുടെ വൈവിധ്യം
iii) ഓരോ ഇനത്തിന്റെയും കുറഞ്ഞ ദൈർഘ്യം - 10-20 മിനിറ്റ്
iv) ആനുകാലികത
v) മറ്റു പ്രവർത്തനങ്ങളുമായുള്ള അനുപൂരകത്വം
vi) ലളിതമായ വേഷവിധാനം, ലളിതമായ സംഗീതാവിഷ്കാരങ്ങൾ, സ്റ്റേജ് ഉപകരണങ്ങൾ - ശരീരഭാഷയുടെ പരമാവധി ഉപയോഗം
vii) പ്രൊഫഷണൽ കലാകാരന്മാരുടെ അഭാവം - പ്രവർത്തകർ തന്നെ കലാകാരന്മാരായി മാറുന്നു
viii) കലാകാരന്മാർക്കും കലാകാരികൾക്കും പ്രമേയത്തോടുള്ള തന്മയീഭാവവും അത് സൃഷ്ടിക്കുന്ന വിശ്വസനീയതയും
ix) എവിടെയും അവതരിപ്പിക്കാവുന്ന തരത്തിലുള്ള സംവിധാനം

ആദ്യത്തെ കലാജാഥ ആസൂത്രണം ചെയ്യുമ്പോൾ ഒരു മുൻ അനുഭവവും ഉണ്ടായിരുന്നില്ല. 37 ദിവസം തുടർച്ചയായി അവതരിപ്പിക്കുക. ഓരോ ദിവസം 40-50 മിനിറ്റ് വീതം നീണ്ടുനിൽക്കുന്ന 5-6 പരിപാടികൾ. പ്രവർത്തകർക്ക് ഇത്രയും താങ്ങാനാകുമോ? അതിനുള്ള സ്റ്റാമിന ഉണ്ടാകുമോ? ശബ്ദം നഷ്ടപ്പെടുമോ? ഇടയ്ക്ക് രോഗം വന്നാൽ എന്തുചെയ്യും? പലതും ആലോചിച്ചേയില്ല. ആലോചിച്ചാൽ ചിലപ്പോൾ ധൈര്യപ്പെട്ടു എന്നു വരില്ല. ഇത് കലാജാഥയുടെ കാര്യത്തിൽ മാത്രമല്ല. ചെയ്യണമെന്നാഗ്രഹിക്കുന്ന ചെയ്യേണ്ട കാര്യങ്ങൾ പ്രായോഗികമാണോ എന്ന് മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽമാത്രം ആലോചിച്ചാൽ, 'അപ്രായോഗികം' എന്നു പറഞ്ഞ് പിൻവാങ്ങിയേക്കാം. എറണാകുളം ജില്ലയിൽ മാത്രം 20000 വളണ്ടിയർമാരെ സംഘടിപ്പിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന് ആർക്കും ഉത്തരമുണ്ടായിരുന്നില്ല. അഥവാ, ദുസ്സാധ്യം, അസാധ്യം എന്ന ഉത്തരമേ ഉണ്ടായിരുന്നുള്ളു. മുൻ അനുഭവങ്ങളോടുകൂടി 'ഇച്ഛാശക്തി' എന്ന ഘടകം കൂടി ചേർക്കുമ്പോഴാണ് അസാധ്യമായത് സാധ്യമാകുന്നത്. പരിഷത്തിന്റെ ഉത്തമ സുഹൃത്തായിരുന്ന ഡോ.പി.ആർ.പിഷാരോടി തന്റെ വിദ്യാർഥി ജീവിതകാലത്തെ അനുഭവം പറയുമായിരുന്നു. സി.വി.രാമന്റെ കൂടെ X-റേ മേഖലയിലാണ് അന്നദ്ദേഹം ഗവേഷണം നടത്തിയിരുന്നത്. രാമന്റെ ലാബറട്ടറിയിൽ 1 KW X-റേ മെഷീനാണുണ്ടായിരുന്നത്. ഇംഗ്ലണ്ടിൽ അന്ന് 5KW യന്ത്രമുപയോഗിച്ചാണ് ഭൗതികജ്ഞർ ഗവേഷണം നടത്തിയിരുന്നത്. തന്റെ യന്ത്രത്തിന്റെ പോരായ്മ ചൂണ്ടിക്കാണിച്ച പിഷാരടിയോട് സി.വി.രാമൻ പറഞ്ഞുവത്രേ:

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/81&oldid=239917" എന്ന താളിൽനിന്ന് ശേഖരിച്ചത്