ന്ധം സ്ഥാപിച്ചു. ഡോ.ബി.ഇക്ബാൽ ആണ് ഇതിന് നേതൃത്വം നൽകിയത്. 1985 നവംബറിൽ നടത്തിയ 'A Decade After Hathi Committee' എന്ന അഖിലേന്ത്യാ സെമിനാർ ഏറെ ശ്രദ്ധേയമായി. ഹാത്തി കമ്മിറ്റി റിപ്പോർട്ട് ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചു.
1975ൽ ഇന്ത്യൻ പാർലമെന്റ്, ഇന്ത്യയിലെ ഔഷധനയത്തെക്കുറിച്ച് പഠിക്കുന്നതിനുവേണ്ടി നിയമിച്ച ഹാത്തി കമ്മിറ്റി 1977ൽ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും 10 വർഷത്തിനുശേഷവും പ്രസ്തുത റിപ്പോർട്ട് വെളിച്ചം കണ്ടില്ല. ഈ സാഹചര്യത്തിലാണ് ഈ രേഖയിലെ നിർദേശങ്ങളും അത് സംബന്ധിച്ചുള്ള പഠനങ്ങളും പരിഷത്ത് പ്രസിദ്ധീകരിച്ചത്. ഇത് വഴി ഔഷധരംഗത്തെ അശാസ്ത്രീയതകൾക്കെതിരായി പരിഷത്ത് നടത്തുന്ന പ്രവർത്തനങ്ങൾ കേരളത്തിനകത്തും പുറത്തും കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
1988ൽ ലോക ആരോഗ്യദിനം ആഘോഷിക്കാൻ തുടങ്ങി. 1986ൽ നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, അവശ്യമരുന്നുകൾ എന്ന പുസ്തകവും ഡോക്ടർമാർക്കായി ഒരു ഡ്രഗ് ഇൻഫർമേഷൻ പാക്കറ്റും പ്രസിദ്ധീകരിക്കപ്പെട്ടു. ഡോക്ടർമാരുടെ സമൂഹത്തിൽ കുറെ കൊല്ലത്തേക്ക് ഇവയുടെ പ്രഭാവം നിലനിന്നു. രോഗാതുരതയും മരണവും ഏറെ കുറയ്ക്കാൻ കഴിയുന്ന ഒ.ആർ.ടി (Oral Rehydration Therapy), പ്രഥമ ശുശ്രൂഷ എന്നിവ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ഔഷധവ്യവസായരംഗത്തെ ഇടപെടലിൽ കൂടിയാണ് സാമ്രാജ്യത്വവിരുദ്ധ പ്രചാരണം ആരംഭിച്ചത്. ബഹുരാഷ്ട്രകുത്തകകൾ ഔഷധരംഗത്തും മറ്റു രംഗങ്ങളിലും നടത്തുന്ന ചൂഷണം ജനങ്ങൾക്ക് വ്യക്തമാക്കിക്കൊടുത്തു. സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക നയങ്ങൾ വ്യക്തമാക്കിക്കൊടുക്കുന്നതിൽ ഏറെ സമർഥനായിരുന്നു ഡോ.ബി.ഇക്ബാൽ. ഗവൺമെന്റിന്റെ, പ്രത്യേകിച്ചും കേന്ദ്രഗവൺമെന്റിന്റെ ജനവിരുദ്ധ ഔഷധനയങ്ങൾക്കെതിരായി പ്രസിദ്ധീകരണങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും കലാജാഥയിലൂടെയും ആയി ഒട്ടേറെ ഇടപെടലുകൾ പരിഷത്ത് നടത്തുകയുണ്ടായി. എന്നാൽ, 1987ൽ പരിഷത്ത് നടത്തിയ ആരോഗ്യ സർവേ തികച്ചും നൂതനമായ ഒരു പ്രവർത്തനമായിരുന്നു. അതിനുമുമ്പെ 1970 കളുടെ അവസാനത്തിൽ പ്ലാനിങ്ങ് ബോർഡ് നടത്തിയ ഒരു ബൃഹത് സർവേയിൽ, സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സർവേയിൽ, പരിഷത്തും പങ്കെടുക്കുകയുണ്ടായിട്ടുണ്ട്. പ്ലാനിങ് ബോർഡ് പ്രതിഫലം പറ്റുന്ന എന്യൂമറേറ്റർമാരുടെ സഹായത്തോടെയും പരിഷത്ത്, അതിന്റെ പ്രവർത്തകരിലൂടെയും 4000 വീടുകൾ വീതം സർവേ ചെയ്തു. പ്രൊ. കെ.ആർ.ജനാർദനന്റെ നേതൃത്വത്തിൽ 300ൽ അധികം വരുന്ന ബിരുദബിരുദാനന്തര വിദ്യാർഥികളുടെ ഒരു സംഘമാണ് അത് ചെയ്തത്. പരിഷത്ത് സർവേയുടെ ഗുണനിലവാരം വളരെ കൂടുതൽ ഉയർന്നതായിരുന്നു. ഈ അനുഭവത്തിന്റെ ധൈര്യത്തിലാണ് പുതിയ