ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
6

ജനകീയാരോഗ്യം:രോഗം വിറ്റ് കാശാക്കുന്നവർക്കെതിരെ


പരിസ്ഥിതിനാശത്തെക്കുറിച്ചുള്ള ആശങ്ക പരിഷത്തിലേക്ക് പകർന്നത് ഒരു ആരോഗ്യപ്രശ്നമായിട്ടാണ്. കൊരട്ടിയിലെ യമുനത്രെഡ് (ഇപ്പോൾ വൈഗൈ ത്രെഡ്) ഒഴുക്കുന്ന മലിനജലം ചുറ്റുവട്ടത്തുള്ള കിണറുകളിലേക്ക് ഇറങ്ങി വെള്ളം കുടിക്കാൻ കൊള്ളാതായി, ഇങ്ങനെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെപ്പറ്റി അന്വേഷിക്കാനായിരുന്നു ആദ്യമായി ശ്രമിച്ചത്. അങ്ങനെയാണ് ആരോഗ്യം പരിഷത്തിന്റെ അജണ്ടയിലേക്ക് വരുന്നത് തന്നെ. തുടക്കത്തിൽ, അതിനാൽ ആരോഗ്യത്തിനും പരിസ്ഥിതിക്കും കൂടി ഒരൊറ്റ സബ്കമ്മിറ്റിയാണുണ്ടായിരുന്നത്. 'പരിസര ആരോഗ്യസേന'. പിന്നീട് ഇത് പരിസ്ഥിതി വികസനത്തിന്റെ ഭാഗമായി മാറി.

ആദ്യകാലങ്ങളിൽ പരിഷത്തിന്റെ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ മെഡിക്കൽ ക്യാമ്പുകളിലായി ഒതുങ്ങിയിരുന്നു. പതുക്കെപ്പതുക്കെ ജനകീയ ആരോഗ്യം എന്ന സങ്കൽപ്പം വളർന്നു വന്നു. 'ആരോഗ്യം' എന്നാൽ 'ഡോക്ടർ + ആശുപത്രി + മരുന്ന്' എന്നതായിരുന്നു പരമ്പരാഗത സമവാക്യം. അതിന്റെ സ്ഥാനത്ത് 'ആരോഗ്യം = ശുദ്ധവായു + ശുദ്ധവെള്ളം + പോഷകാഹാരം + വ്യായാമം + രോഗപ്രതിരോധം' എന്ന പുതിയ സമവാക്യം പരിഷത്ത് സ്വീകരിച്ചു. ജനകീയ ആരോഗ്യനയത്തിനുവേണ്ടി പ്രക്ഷോഭങ്ങൾ നടത്തി. കേരളത്തിനു പുറത്തുള്ള മെഡിക്കോ ഫ്രണ്ട്സ് സർക്കിൾ, വളന്ററി ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ തുടങ്ങിയ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഇതര സംഘടനകളുമായി ബന്ധം സ്ഥാപിക്കുന്നത് 1978- 79 കാലത്താണ്. ബംഗ്ലാദേശിലെ പ്രമുഖ ആരോഗ്യപ്രസ്ഥാനമായ 'ഗണ സ്വാസ്ഥ' യുടെ നേതാവ് സഫറുള്ള ചൗധരിയുമായും പരിഷത്ത് ഉറ്റബ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/77&oldid=243175" എന്ന താളിൽനിന്ന് ശേഖരിച്ചത്