ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
സൈലന്റ് വാലി പ്രമേയം


ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ തികഞ്ഞ ശാസ്ത്രീയ കാഴ്ചപ്പാടോടെ സൈലന്റ് വാലിയെപ്പറ്റി 1978 ഒക്ടോബർ 10ന് പരിഷത്ത് കേന്ദ്ര നിർവാഹകസമിതി താഴെ കാണുന്ന പ്രമേയം പാസാക്കി കേരള മുഖ്യമന്ത്രിക്കും ഇന്ത്യൻ പ്രധാനമന്ത്രിക്കും അയച്ചുകൊടുത്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സൈലന്റ് വാലി പദ്ധതിയെക്കുറിച്ച് താഴെ പറയുന്ന വിവരങ്ങൾ സമർപ്പിക്കുന്നു.

'വളരെ അപൂർവമായ സസ്യജന്തു വർഗങ്ങൾ അധിവസിക്കുന്നതും അന്യം വന്നുകൊണ്ടിരിക്കുന്നതുമായ ഒരു സവിശേഷ, വനപ്രദേശമാണ് സൈലന്റ് വാലി. ജലവൈദ്യുതി പദ്ധതി പ്രവർത്തനം വേണ്ടത്ര ശ്രദ്ധയോടെ നിർവഹിക്കുന്നില്ലെങ്കിൽ ഈ സസ്യജന്തുക്കളെ അത് നശിപ്പിക്കുമെന്നു മാത്രമല്ല, പരിസരത്തിലാകെ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ശാസ്ത്രജ്ഞർ ഭയപ്പെടുന്നു.

നൂറുശതമാനം ജലവൈദ്യുതിയെ ആശ്രയിക്കുന്ന കേരള വിദ്യുച്ഛക്തി വിതരണത്തിലെ അപായ സാധ്യതകളെ ഊർജാസൂത്രണ വിദഗ്ധർ പല തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു കൊല്ലം മഴ പിഴച്ചാൽ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. കേരളത്തിലെ വൈദ്യുതി വ്യൂഹത്തിൽ എത്രയും വേഗം ഒരു തെർമൽ സ്റ്റേഷൻ സ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് അവർ പറയുന്നു.

ഈ പശ്ചാത്തലത്തിൽ വിവിധ നിർദേശങ്ങളുടെ ഗുണദോഷങ്ങൾ ശരിയാംവണ്ണം പഠിച്ച് ഏറ്റവും ഉചിതമായ ഒരു തീരുമാനമെടുക്കുന്നതുവരെ സൈലന്റ് വാലി പദ്ധതി പ്രദേശത്ത് തിരുത്താൻ പറ്റാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തരുതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർഥിക്കുന്നു.'

സാങ്കേതിക-പാരിസ്ഥിതിക-സാമൂഹിക-രാഷ്ട്രീയ പഠനം. റിപ്പോർട്ട് പൂർത്തിയാകുന്നതിനുമുമ്പ് തന്നെ സൈലന്റ് വാലി പദ്ധതി പ്രവർത്തനം തൽക്കാലത്തേക്ക് നിർത്തിവയ്ക്കണമെന്ന ഒരു പ്രമേയം പരിഷത്ത് അംഗീകരിച്ചു. പഠന സമിതിയിലെ അംഗങ്ങൾ വി.കെ. ദാമോദരൻ, ഡോ. എം.പി.പരമേശ്വരൻ, എം.കെ. പ്രസാദ്, ഡോ.കെ.പി.കണ്ണൻ, ഡോ.കെ.എൻ. ശ്യാമസുന്ദരൻ നായർ എന്നിവരായിരുന്നു. റിപ്പോർട്ടിലെ നിർദേശങ്ങളും ഏതാണ്ട് പ്രമേയത്തിൽ പറഞ്ഞ രൂപത്തിൽത്തന്നെയായിരുന്നു.

സൈലന്റ് വാലി പദ്ധതിയുടെ പണി തൽക്കാലം നിർത്തിവെക്കപ്പെടുകയും അവസാനം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. മാത്രമല്ല സൈലന്റ് വാലി വനപ്രദേശം ഒരു സംരക്ഷിത ജൈവമണ്ഡലമായി പ്രഖ്യാപിക്കുകയും ചെയ്തു. 2007ൽ അതിനു ചുറ്റും 10-12 കിലോമീറ്റർ വീതിയിലുള്ള പ്രദേശം 'ബഫർസോൺ' (ആഘാത ലഘൂകരണമേഖല) ആയും പ്രഖ്യാപിക്കപ്പെട്ടു. ഈ മേഖലയിൽ, ഒരു നിശ്ചിത പരിധിയിൽ കൂടുതൽ വലുതായ ഒരു വികസന പ്രവർത്തനവും - പാത്രക്കടവ് പദ്ധതി അടക്കം - ഇനി അനുവദിക്കപ്പെടുന്നതല്ല. 1979 മുതൽ 1982 വരെ കേരളത്തിൽ അലയടിച്ച സൈലന്റ് വാലി വിവാദം

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/73&oldid=243158" എന്ന താളിൽനിന്ന് ശേഖരിച്ചത്