ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ഉപയോഗിക്കപ്പെടുന്നില്ല. എൺപതുകളുടെ തുടക്കത്തിൽ പരിഷത്ത് രൂപം കൊടുത്ത മറ്റൊരു ആശയവിനിമയോപാധിയാണ് ഗ്രാമപത്രം. ഇന്നത് പരിഷത്തിനേക്കാൾ ശക്തമായി മറ്റു സംഘടനകൾ ഉപയോഗിക്കുന്നുണ്ട്. എന്തുകൊണ്ടാണ് പതിനായിരക്കണക്കിന് പരിഷത്ത് ഗ്രാമപത്രങ്ങൾ പ്രത്യക്ഷപ്പെടാതിരുന്നത്? “ശുദ്ധ" വിവരദായക വാർത്തകൾക്ക് പ്രസക്തിയില്ലേ? പ്രത്യേകിച്ചും ബഹുജന അധ്യാപന ഉപാധി (mass education tool) എന്ന നിലയ്ക്ക്?