ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ന്നമായി ജനങ്ങളോട് സംസാരിക്കാനും അവരുമായി സംവദിക്കാനുമുള്ള ഒരു സവിശേഷ ശൈലി - ഇതിനെ വേണമെങ്കിൽ 'പരിഷത്ത് ശൈലി' എന്നു തന്നെ വിളിക്കാം - ഈ ക്ലാസ്സുകളിലൂടെ രൂപം കൊണ്ടു.

1976ൽ ആണ് പരിഷത്ത് വൻതോതിൽ പുസ്തക പ്രസാധനം ആരംഭിച്ചത്. അതുവരെയുള്ള കാലത്ത് 10ൽ താഴെ പുസ്തകങ്ങളെ പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. അതിനുശേഷമുള്ള 30 കൊല്ലത്തിനുള്ളിൽ 700ൽപ്പരം പുസ്തകങ്ങൾ പരിഷത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഏതാണ്ട് 500 ലഘുലേഖകളും. ഗ്രന്ഥങ്ങളിൽ (ലഘുലേഖകൾ ഒഴികെ) 25 ശതമാനം മാത്രമാണ് ബോധവൽകാരക - പ്രവർത്തന പ്രേരക വിഭാഗത്തിൽപ്പെടുന്നത്. മുക്കാൽപങ്കും വിവരപ്രദായകങ്ങളാണ്. ബോധവൽകാരക പ്രക്രിയയിൽ വിവരങ്ങൾക്ക് പങ്കു വഹിക്കാനുണ്ടെങ്കിലും അതിനായി ബോധപൂർവം എഴുതാത്തവയാകയാൽ പരിമിതമായ പങ്കേ അവ ഇക്കാര്യത്തിൽ വഹിക്കുന്നുള്ളു. ലഘുലേഖകൾ ഏതാണ്ട് പൂർണമായും ബോധവൽകാരകങ്ങളും പ്രവർത്തന പ്രേരകങ്ങളുമായിരുന്നു.

1977ൽ ആണ് 'ജാഥ' ഒരു ആശയ പ്രചാരണോപാധിയായി രൂപം കൊണ്ടത്. ശാസ്ത്രസാംസ്കാരിക ജാഥ, അതിലെ മുദ്രാഗീതങ്ങളും അവ ഏറ്റുപാടിക്കുന്ന ശൈലിയുമാണ് 'കലാജാഥ' എന്ന മാധ്യമത്തിന് ജന്മം നൽകിയത്. കർണാടകയിലെ സമുദായ ഗ്രൂപ്പിന്റെ അനുഭവവും പരിഷത്തിനെ ഇതിന് സഹായിച്ചു.

1978ൽ പരിഷത്ത് കുട്ടനാടിന്റെ പ്രശ്നങ്ങൾ പഠിക്കാനായി വിവിധ ശാസ്ത്രശാഖകളിൽ നിന്നുള്ള വിദഗ്ധരുടേതായ ഒരു സംഘത്തെ നിയോഗിക്കുകയും ഇനി എന്തുചെയ്യണം എന്നതിന് ഒരു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. 1978ൽ തന്നെയാണ് സൈലന്റ് വാലി പ്രശ്നത്തിൽ പരിഷത്ത് ആദ്യമായി ഇടപെടാൻ തുടങ്ങിയതും ശാസ്ത്രപ്രചാരണം നടത്തുന്ന ഇന്ത്യയിലെ ഇതര സംഘടനകളുമായി ബന്ധപ്പെടാൻ തുടങ്ങിയതും. 'ജനകീയ ശാസ്ത്രപ്രസ്ഥാനം' എന്ന സങ്കൽപ്പത്തിന് രൂപം കൊടുത്തതും 1978ൽ തന്നെയാണ്. അങ്ങനെ 1978 പരിഷത്തിന്റെ ചരിത്രത്തിൽ ഒരു സുപ്രധാന നാഴികക്കല്ലായിത്തീർന്നു.

1978 -88 കാലത്ത് പരിഷത്തിന്റെ പ്രവർത്തനമേഖലകൾ സമൂഹജീവിതത്തിന്റെ എല്ലാ തുറകളിലേക്കും വ്യാപിച്ചു. സ്ത്രീകളുടെ ഇടയിലും കുട്ടികളുടെ ഇടയിലും പ്രത്യേക പ്രവർത്തനങ്ങൾ ആരംഭിച്ചു. മറ്റു മേഖലകളിൽ കൂടുതൽ കൂടുതൽ മാനങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വാർഷികങ്ങൾ, ജാഥകൾ, ക്യാമ്പുകൾ തുടങ്ങിയ സന്ദർഭങ്ങളിൽ അച്ചടിക്കുന്ന പോസ്റ്ററുകളും സുവ്യക്ത സന്ദേശങ്ങൾ നൽകുന്നതിനുവേണ്ടി ബോധപൂർവം ഉപയോഗിക്കുന്നുണ്ട്. എന്നാൽ ആശയപ്രചാരണത്തിനുള്ള ഒരു സുശക്ത മാധ്യമം എന്ന നിലയ്ക്ക് പോസ്റ്ററുകൾ ഇനിയും വ്യാപകമായി

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/67&oldid=242285" എന്ന താളിൽനിന്ന് ശേഖരിച്ചത്