യിൻ പ്രവർത്തനങ്ങൾ നടന്നതും അക്കാലത്തുതന്നെ. വിദ്യാഭ്യാസം, ജനങ്ങൾക്കിടയിലെ ശാസ്ത്രപ്രചാരണം, ശാസ്ത്രബോധവൽക്കരണം എന്നിവയായിരുന്നു പ്രധാന പ്രവർത്തന മേഖലകൾ. 1969ൽ നടന്ന ശാസ്ത്രപോഷണ ക്ലാസ്സും, 1970ലും (എറണാകുളം സമ്മേളനം) 1971ലും (തിരുവല്ല സമ്മേളനം) നടന്ന ശാസ്ത്രജാഥകളും അതിലെ മുദ്രാവാക്യങ്ങളും, 1973 ജനുവരിയിലെ 'ആയിരം ശാസ്ത്ര ക്ലാസ്സുകളും'. അവസാനത്തേത് ബോധപൂർവം കാഴ്ചപ്പാട് സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. വാനരനിൽനിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക് എന്ന പുസ്തകം പുതുതായി തർജമ ചെയ്തു പ്രസിദ്ധീകരിച്ചതും ഇക്കാലത്താണ്. ശാസ്ത്രഗതി, ശാസ്ത്രകേരളം, യുറീക്ക - മൂന്നിന്റെയും പ്രസിദ്ധീകരണം ആരംഭിച്ചതും ഇക്കാലത്തുതന്നെ.
'ശാസ്ത്രീയ ലോകവീക്ഷണം'- പ്രധാനമായ ഒരു അജണ്ടയായിത്തീർന്നു. ക്ലാസ്സുകൾ (ശ്രവ്യം), പുസ്തകങ്ങൾ (ദൃശ്യം) എന്നീ രണ്ടു മാധ്യമങ്ങളും പരിഷത്ത് ഉപയോഗിച്ചു. മുദ്രാവാക്യങ്ങൾ കലാജാഥയുടെ മുന്നോടിയായിരുന്നു. ഈ മാധ്യമങ്ങൾ ഇന്നും ഉപയോഗപ്രദങ്ങളായി തുടരുന്നു. ക്ലാസ്സുകളും പുസ്തകാദികളും പൊതുവിൽ മൂന്നു തരത്തിൽപ്പെടുന്നതായി കണക്കാക്കാം. വിവരപ്രദായകങ്ങൾ (informative) ബോധവൽകാരകങ്ങൾ (outlook creative) പ്രവർത്തന പ്രേരകങ്ങൾ (action prompting) എന്നിങ്ങനെ മൂന്നു തരത്തിൽ. ഊന്നലിന്റെ അടിസ്ഥാനത്തിൽ മാത്രമുള്ള ഒരു വർഗീകരണമാണിത്. എല്ലാറ്റിലും ഈ മൂന്നിന്റെയും അംശങ്ങൾ ഉണ്ടായിരിക്കും.
1973-1978 കാലഘട്ടത്തിൽ, സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും: വിദ്യാഭ്യാസരംഗത്തുള്ള താൽപ്പര്യം നിലനിൽക്കവെതന്നെ, പരിസര മലിനീകരണം, ആരോഗ്യം, വികസനം, ഗ്രാമതലപ്രവർത്തനം, ഊർജാസൂത്രണം എന്നിങ്ങനെ പരിഷത്തിന്റെ ഇന്നത്തെ പ്രധാനപ്രവർത്തന മേഖലകളെല്ലാം രൂപപ്പെടാൻ തുടങ്ങി. എന്നാൽ ഇക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ സ്കൂൾ സയൻസ് ക്ലബ്ബുകളുടെ വികാസം, പ്രകൃതി-ശാസ്ത്രം-സമൂഹം ക്ലാസ്സുകൾ, കേരളത്തിന്റെ സമ്പത്ത് എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം എന്നിവയാണ്. ഈ കാലഘട്ടത്തിൽതന്നെയാണ് പരിഷത്തിന്റെ മുദ്രാവാക്യം "ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്" ആദ്യമായി ഉയർത്തപ്പെട്ടതും. 1973ലെ 1000 ക്ലാസ്സുകൾ 1976ലെ 3000 (12,000) ക്ലാസ്സുകൾ 76-77ലെ കേരളത്തിന്റെ സമ്പത്ത്, 77-78ലെ കൃഷി ക്ലാസ്സുകൾ എന്നിവ പരിഷത്തിന്റെ ആദ്യത്തെ മുഖ്യ ക്യാമ്പയിനുകൾ ആയിരുന്നു. പുസ്തകങ്ങളോടൊപ്പം പ്രഭാഷണം - ക്ലാസ്സ് - ഒരു പ്രധാന ആശയ വിനിമയോപാധി ആയിത്തീർന്നത് ഈ കാലത്താണ്. ആശയവിനിമയോപാധി എന്ന നിലയ്ക്ക് ഈ ജനകീയ ക്ലാസ്സുകൾക്ക് ഒരു സവിശേഷതയുണ്ടായിരുന്നു. പൊതു പ്രസംഗങ്ങളിൽ നിന്നും സ്കൂൾ ക്ലാസ്‍മുറികളിലേതിൽനിന്നും വിഭി