ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ങ്ങൾ സമൂഹത്തിന്റെ ലോകവീക്ഷണത്തിൽ പൊതുവിലും മൂർത്തമായ പ്രശ്നങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ വിശേഷിച്ചും മാറ്റമുണ്ടാക്കാനും അതനുസരിച്ചു കർമങ്ങളിൽ ഏർപ്പെടുന്നതിൽ അവരെ പ്രേരിപ്പിക്കാനും ഉദ്ദേശിച്ചുള്ളവയാണ്. നിരവധി പ്രശ്നങ്ങൾ - വിദ്യാഭ്യാസം, സംസ്കാരം, ലോക വീക്ഷണം, പരിസരമലിനീകരണം, വനം, പരിസ്ഥിതി, ആരോഗ്യം, സ്ത്രീകളുടെ പ്രശ്നങ്ങൾ, വികസനം, ഊർജം, കൃഷി, ജലസേചനം, കുട്ടികളുടെ വികാസം, വികേന്ദ്രീകരണം, ആസൂത്രണം, ഗവേഷണം, സാക്ഷരത, എന്നിങ്ങനെ പല പ്രശ്നങ്ങളും - പരിഷത്ത് കൈകാര്യം ചെയ്തിട്ടുണ്ട്, ചെയ്യുന്നുമുണ്ട്. ഇവ കൈകാര്യം ചെയ്യാൻ പല മാധ്യമങ്ങളും പരിഷത്ത് ഉപയോഗിച്ചിട്ടുണ്ട്; ഉപയോഗിക്കുന്നുണ്ട്. ക്ലാസ്സുകൾ, പ്രഭാഷണങ്ങൾ, പാട്ടുകൾ, മുദ്രാഗീതങ്ങൾ, റേഡിയോ പ്രഭാഷണങ്ങൾ, ആദിയായ ശ്രവ്യമാധ്യമങ്ങളും, മാസിക, പുസ്തകം, പോസ്റ്റർ, സ്റ്റിക്കർ, പോസ്റ്റ്കാർഡ്, എക്സിബിഷനുകൾ തുടങ്ങിയ ദൃശ്യമാധ്യമങ്ങളും കലാജാഥ, സ്ലൈഡ് ഷോ, ടി.വി, വീഡിയോ മുതലായ ദൃശ്യശ്രവ്യ മാധ്യമങ്ങളും പരിഷത്ത് ഉപയോഗിച്ചിട്ടുണ്ട്.

ഇവയിൽ പ്രധാനം ക്ലാസ്സുകൾ (1,000, 3,000, 10,000... ക്ലാസ്സുകൾ, ശാസ്ത്രപോഷണ ക്ലാസ്സുകൾ) മാസികകളും പുസ്തകങ്ങളും, കലാജാഥ എന്നിവയാണ്. ശാസ്ത്രസഹവാസം, ബാലോത്സവക്യാമ്പുകൾ തുടങ്ങിയവ ബഹുമാധ്യമ പ്രവർത്തനങ്ങളാണ്.

1962 മുതൽ ഇന്നുവരെ ഓരോരോ കാലത്തായി പരിഷത്ത് ഏറ്റെടുത്ത പ്രശ്നങ്ങളും അവ ബഹുജനസമക്ഷത്തിൽ അവതരിപ്പിക്കാൻ പരിഷത്ത് സ്വീകരിച്ച മാധ്യമങ്ങളും പരിശോധിക്കാം. നൂറു ശതമാനം പൂർവാസൂത്രിതമായ ഒരു പദ്ധതിയുമായല്ല പരിഷത്ത് മുന്നോട്ടു പോയിട്ടുള്ളത്. പല പ്രശ്നങ്ങളും പ്രഥമദൃഷ്ടിയിൽ, തികച്ചും യാദൃച്ഛികമായാണ് പരിഷത്തിന്റെ അജണ്ടയിൽ വന്നതെന്നു കാണാം. എന്നാൽ, അവയുടെ കാര്യത്തിലും സവിശേഷമായ ഒരു ആന്തരിക യുക്തി കാണാം.

1962 മുതൽ 1967 വരെയുള്ള കാലത്തെ "പരിഷത്തിന്റെ രൂപീകരണഘട്ടം" എന്നു വിളിക്കാം. മുഖ്യമായും പരിഷത്തിനന്ന് പകരാനുണ്ടായിരുന്നത് "ശാസ്ത്രവിവരങ്ങൾ" (Scientific information) ആയിരുന്നു. ശാസ്ത്രീയമായ കാഴ്ചപ്പാട്, ലോകവീക്ഷണം തുടങ്ങിയവയൊക്കെ ഉപബോധത്തിൽ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. വിരലിൽ എണ്ണാവുന്ന ചില പ്രസിദ്ധീകരണങ്ങളും, ഒന്നു രണ്ട് എക്സിബിഷനുകളും, പുതിയ സ്കൂൾ സിലബസനുസരിച്ച് ചെറിയ തോതിലുള്ള പരിശീലനങ്ങളും രണ്ടു മൂന്നു സിമ്പോസിയങ്ങളും മാത്രമാണ് അന്നു നടത്തിയത്.

1967 മുതൽ ഏതാണ്ട് 1972 വരെയുള്ള അഞ്ചു വർഷത്തെ 'സംഘടനാ ഘട്ടം' എന്ന് വിശേഷിപ്പിക്കാം. അക്കാലത്താണ് പരിഷത്ത് സംസ്ഥാനവ്യാപകമായ ഒരു സംഘടനയായിത്തീർന്നത്. പരിഷത്തിന്റെ ആദ്യത്തെ ക്യാമ്പെ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/65&oldid=242282" എന്ന താളിൽനിന്ന് ശേഖരിച്ചത്