മായി പ്രസിദ്ധീകരണ പരിപാടി നടക്കുകയാണ്. ഇപ്പോഴും നല്ലൊരു തോതിൽ സന്നദ്ധ പ്രവർത്തനം നടക്കുന്നുണ്ട്. എന്നാൽ, ഗ്രന്ഥകാരന്മാർക്ക് റോയൽട്ടി കൊടുക്കാൻ തുടങ്ങി. പക്ഷേ, ഇപ്പോഴും ശതമാനക്കണക്കിൽ നോക്കിയാൽ മറ്റു പ്രസാധകരേക്കാൾ കുറഞ്ഞ റോയൽട്ടിയാണ് പരിഷത്ത് നൽകുന്നത്. 5 ശതമാനത്തിനും 10 ശതമാനത്തിനും ഇടയ്ക്ക്. മറ്റുള്ളവർ കൊടുക്കുന്നത് 15 ശതമാനമാണ്.
പ്രസിദ്ധീകരണ പ്രവർത്തനത്തിൽ മാത്രമല്ല, പുസ്തകങ്ങളുടെ വിൽപ്പനയിലും പരിഷത്ത് അദ്വിതീയമായ രീതിയാണ് അവലംബിച്ചത്. പുസ്തകശാലയിൽ കൂടിയല്ല പരിഷത്ത് പുസ്തകങ്ങൾ വിൽക്കുന്നത്. പ്രവർത്തകർ വീടുകളിലും സ്കൂളുകളിലും ഓഫീസുകളിലും ഒക്കെ ആയി, നേരിട്ട് സമീപിക്കുകയാണ് ചെയ്യുന്നത്. ഡയറക്ട് മാർക്കറ്റിങ്ങ് അഥവാ നേർക്കുനേർ കച്ചവടം. വിൽപ്പനക്കമ്മീഷനൊന്നും പോകുന്നില്ല. മുഖവിലയുടെ ഓരോ നിശ്ചിത ശതമാനം യൂണിറ്റിനും മേഖലയ്ക്കും ജില്ലയ്ക്കും ലഭിക്കുന്നു. അങ്ങനെ എല്ലാതലത്തിലുമുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള പണം ലഭിക്കുന്നു. യഥാർഥത്തിൽ, പുസ്തക ആസൂത്രണം, നിർമാണം, വിതരണം മുതലായവയ്ക്ക് പ്രവർത്തകർ ചെലവാക്കുന്ന സമയത്തിന്റെ മൂല്യമാണ് ഇങ്ങനെ 'ലാഭം' ആയി പ്രത്യക്ഷപ്പെടുന്നത്. മറ്റൊരു തരത്തിൽ കണക്കു കൂട്ടിയാൽ പുസ്തകം വിൽക്കാനായി പ്രവർത്തകർ ചെലവാക്കുന്ന സമയത്തിന്റെ വില കണക്കിലെടുത്താൽ ഈ 'ലാഭം' നഷ്ടമായിത്തീരുന്നതാണ്. പരിഷത്തിലെ ഒരു ശരാശരി പ്രവർത്തകനെ സംബന്ധിച്ചിടത്തോളം ദിവസത്തിന് 300 രൂപ എന്നെടുക്കാം. 3 പേരുടെ ഒരു ടീം ഒരു ദിവസം ശരാശരി 3000 രൂപയുടെ പുസ്തകം വിൽക്കുമെന്ന് എടുത്താൽ, അവരുടെ അധ്വാനത്തിന്റെ വില 900 രൂപ വരുന്നതാണ്. അതായത് മൊത്തം മുഖവിലയുടെ 30%. എഡിറ്റിങ്ങ്, പ്രൂഫ് നോക്കൽ മുതലായ ജോലികൾക്കായി നൽകുന്ന സന്നദ്ധ പ്രവർത്തനം ഏകദേശം 10% വരും. അങ്ങനെ പുസ്തകത്തിന്റെ വിലയുടെ 40%, വ്യക്തമായും പ്രവർത്തകരുടെ അധ്വാനമാണ്. പ്രീപബ്ലിക്കേഷൻ സൗജന്യവും മറ്റു കമ്മീഷനുകളും കൂട്ടിച്ചേർത്താൽ വായനക്കാർക്ക് കിട്ടുന്ന ശരാശരി ഇളവ് ഏതാണ്ട് 20% വരും. ബാക്കിയുള്ള 40 ശതമാനമാണ് അച്ചടി, ഓഫീസ് ചെലവ്, റോയൽട്ടി, ട്രാൻസ്പോർട്ടേഷൻ മുതലായവയ്ക്ക് കിട്ടുന്നത്. ഇത് യഥാർഥത്തിൽ 40-45 ശതമാനം വരും. ഇങ്ങനെ കണക്കാക്കിയൽ പുസ്തകവിൽപ്പന നഷ്ടക്കച്ചവടമാണെന്നു തോന്നും. പക്ഷേ, പ്രവർത്തകർ നൽകുന്ന സമയം അവർ പ്രസ്ഥാനത്തിനു നൽകുന്ന സംഭാവനയാണ്. ഏതാണ്ട് 30-40 ലക്ഷം രൂപ മൂല്യം മതിക്കേണ്ട സമയമാണ് പരിഷത്ത് പ്രവർത്തകർ പ്രസ്ഥാനത്തിന് നൽകുന്ന സംഭാവന. 40000 അംഗങ്ങളിൽ വീതിക്കുകയാണെങ്കിൽ ഇത് ആളൊന്നുക്ക് ഒരു ദിവസം മാത്രമാണ് വരുന്നത്. ഇത് അത്ര വലുതല്ല. പക്ഷേ, 5 ശതമാനത്തിൽ താഴെ പ്രവർത്തകരേ ഇത് ചെയ്യുന്നുള്ളൂ. അവർക്ക് ചെലവാക്കേണ്ടിവരുന്ന സമയം