ക്യാമ്പിൽ കേരളത്തിന്റെ വിഭവശേഷിയെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് ആസൂത്രണം നടത്തുന്നതിനെപ്പറ്റി ചർച്ചകൾ നടന്നു.
കേരളത്തിന്റെ സമ്പത്ത് BDOമാരുടെ പരിശീലനത്തിനുള്ള ഒരു പാഠപുസ്തകമായി പ്ലാനിങ്ങ് ബോർഡ് അംഗീകരിക്കുകയും 1500 കോപ്പി വാങ്ങുകയും ചെയ്തു. പിന്നീട് പുസ്തകം പല തവണ പരിഷ്കരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. പതുക്കെപ്പതുക്കെ വികസനത്തെപ്പറ്റിയുള്ള പരിഷത്തിന്റെ കാഴ്ചപ്പാട് കൂടുതൽ കൂടുതൽ മൂർത്തമായി വന്നു. വികേന്ദ്രീകത ജനാധിപത്യം കേരളത്തിൽ 1958-1998 എന്ന പുസ്തകത്തിൽ ഇത് സവിസ്തരം പരിശോധിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും കുറഞ്ഞ വാക്കുകളിൽ 'ദരിദ്രജനവിഭാഗത്തിന്റെ ത്വരിതവികസനത്തിൽ' ഊന്നുന്ന, അസമത്വം കുറയ്ക്കുന്ന, സുസ്ഥിരത ഉറപ്പുവരുത്തുന്ന, ഒരു വികസനപാതയാണ് പരിഷത്ത് ആഗ്രഹിക്കുന്നതെന്നു പറയാം.
സമ്മാനപ്പെട്ടി
പരിഷത്ത് വലിയ തോതിൽ പ്രസിദ്ധീകരണരംഗത്ത് പ്രവേശിക്കണം എന്ന 1975ലെ പീച്ചി ക്യാമ്പിലെ തീരുമാനം 1977ൽ ആണ് നടപ്പിലാക്കപ്പെട്ടത്. 1976ൽ നടന്ന കേരളത്തിന്റെ സമ്പത്ത് എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണം, STEPSന്റെ അനുഭവത്തിൽനിന്ന് വ്യത്യസ്തമായി, പുസ്തകപ്രസിദ്ധീകരണം ഒരു നഷ്ടക്കച്ചവടമല്ലെന്ന് ബോധ്യപ്പെടുത്തി. അങ്ങനെ 1977ൽ സമ്മാനപ്പെട്ടി വിളംബരം ചെയ്യപ്പെട്ടു. പുസ്തകപ്രസിദ്ധീകരണരംഗത്തെ അതികായനായിരുന്നു ഡി.സി. കിഴക്കെമുറി. കുറഞ്ഞ മൂലധനംകൊണ്ട്, വായനക്കാർ മുൻകൂറായി തരുന്ന പണംകൊണ്ട് എങ്ങനെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാം എന്ന് കേരളത്തിന് കാണിച്ചുകൊടുത്തത് അദ്ദേഹമായിരുന്നു. 'പ്രീപബ്ലിക്കേഷൻ' സമ്പ്രദായം കഴിഞ്ഞ മൂന്നുനാലു പതിറ്റാണ്ടായി കേരളത്തിൽ നടന്നു വരുന്നു. 1977ൽ പരിഷത്ത് അതിന്റെ പ്രീപബ്ലിക്കേഷൻ പരിപാടി ആരംഭിച്ചു. പത്തുപുസ്തകങ്ങൾ അടങ്ങുന്ന ഒരു സമ്മാനപ്പെട്ടി. 45 രൂപ മുഖവില. പ്രീപബ്ലിക്കേഷൻ വില 22 രൂപ. പുസ്തകങ്ങളുടെ പേര്, ആർ എഴുതുന്നു മുതലായ വിവരങ്ങൾ അടങ്ങിയ ബ്രോഷർ. 8000 പേരെ പ്രീപബ്ലിക്കേഷൻ പദ്ധതിയിൽ ചേർത്തു. 1,76,000 രൂപ പിരിഞ്ഞു കിട്ടി. 10നു പകരം 11 പുസ്തകങ്ങൾ കൊടുത്തു. എന്നിട്ടും ലാഭമുണ്ടായി 20,000-30,000 രൂപ. ഗ്രന്ഥകാരന്മാർ റോയൽട്ടിയൊന്നും അന്നു വാങ്ങിയില്ല. എഡിറ്റിങ്ങ്, ചിത്രീകരണം, പ്രൂഫ് വായന, എല്ലാം സന്നദ്ധപ്രവർത്തനമായിരുന്നു. ഈ വിജയം, പിന്നീട് 50 പുസ്തകങ്ങൾ അടങ്ങുന്ന സയൻസ് ക്രീം പുസ്തകങ്ങൾ ആസൂത്രണം ചെയ്യുന്നതിലേക്ക് നയിച്ചു. 8000 സെറ്റുകൾ പ്രീപബ്ലിക്കേഷൻ വ്യവസ്ഥയിൽ വിറ്റുപോയി. അന്ന് ഒരു പുസ്തകത്തിന് ഗ്രന്ഥകാരന്മാർക്ക് നാമമാത്രമായി 250 രൂപ പ്രതിഫലം നൽകുകയാണ് ചെയ്തത്. മറ്റുള്ള പ്രവർത്തനങ്ങൾ സന്നദ്ധ പ്രവർത്തനമായും. 30 കൊല്ല