ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
4

ക്യാമ്പെയിനുകൾ


പ്രകൃതി, ശാസ്ത്രം, സമൂഹം

1976 ജനുവരിയിൽ നടത്താനുദ്ദേശിച്ചിരുന്ന ക്ലാസ്സുകൾക്ക് വേണ്ട തയ്യാറെടുപ്പുകൾ ആരംഭിച്ചു. ക്ലാസ്സുകൾ മൂന്നു തലത്തിൽ കൈകാര്യം ചെയ്യണമെന്ന് തീരുമാനിച്ചു. 10-12 വയസ്സുള്ള കുട്ടികൾ, ഹൈസ്കൂൾ കുട്ടികളും സാമാന്യജനങ്ങളും, ഉപരിപഠനം നടത്തുന്നവർ എന്നിങ്ങനെ മൂന്നു തരക്കാർ. കുട്ടികൾക്കുള്ള കുറിപ്പുകൾ കെ.കെ.കൃഷ്ണകുമാറും സാമാന്യജനങ്ങൾക്കുള്ള കുറിപ്പുകൾ പ്രൊഫ. എം. സ്റ്റീഫനും ഉപരിപഠനം നടത്തുന്നവർക്കുള്ള കുറിപ്പുകൾ ഞാനും തയ്യാറാക്കി. ഓരോ കുറിപ്പും മൂന്നു വിഷയങ്ങളെയും ആസ്പദമാക്കിയായിരുന്നു. 1975 ഒക്ടോബറിൽ നാലുദിവസം നീണ്ടുനിന്ന തയ്യാറെടുപ്പുക്യാമ്പിൽ ഏതാണ്ട് 400 പേർ പങ്കെടുക്കുകയുണ്ടായി.

ജനുവരിമാസം ഓട്ടത്തിന്റെ മാസമായിരുന്നു. ക്ലാസുകളെടുക്കാനുള്ള ഓട്ടം. അടിയന്തിരാവസ്ഥക്കാലം. കാര്യമായ രാഷ്ട്രീയ പ്രവർത്തനമോ പൊതുപ്രവർത്തനമോ നടത്താൻ കഴിയാത്ത കാലം. പരിഷത്ത് പ്രവർത്തകർക്കു പുറമേ പൊതുജന പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മറ്റനവധി പേർ കൂടി ക്ലാസെടുക്കാൻ തയ്യാറായി മുന്നോട്ടുവന്നു. ഏറിയ പങ്ക് ആളുകളും 'സമൂഹം' എന്ന ക്ലാസ്സാണ് എടുത്തത്. പ്രകൃതി, ശാസ്ത്രം എന്നീ ക്ലാസ്സുകൾ എടുക്കാൻ ആത്മവിശ്വാസമുള്ളവർ കുറവായിരുന്നു. ഒരു മാസം കഴിഞ്ഞ് റിപ്പോർട്ടുകൾ നോക്കിയപ്പോൾ 12000ത്തിൽ അധികം ക്ലാസ്സുകൾ നടന്നതായി കണ്ടു. ക്ലാസ്സുകളെടുത്ത പ്രവർത്തകർക്കും സംഘാടകർക്കും ഒട്ടേറെ കഥകൾ പറയാനുണ്ട്. മിക്ക ക്ലാസ്സുകളിലും യൂണിഫോറമിടാത്ത പൊലീസുകാർ പങ്കെടുത്തിരുന്നു. പല ക്ലാസ്സുകളിലും ഒളിവിൽ ആയിരുന്ന നക്സൽ പ്രവർത്തകരും പങ്കെടുത്തിരുന്നു. ചില സ്ഥലങ്ങളിൽ അവർ ക്ലാസ്സെടുക്കുകപോലും ചെയ്തിരുന്നതായി പറയുന്നു. എന്നാൽ ക്ലാസ്സു

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/49&oldid=240481" എന്ന താളിൽനിന്ന് ശേഖരിച്ചത്