പി.ടി.ബി, വി.കെ.ഡി) ആത്മപരിശോധനയിലും ഭാവിവീക്ഷണരൂപീകരണത്തിലും പരിഷത്തിലെ എല്ലാ മുൻനിര പ്രവർത്തകരേയും പങ്കെടുപ്പിച്ചു കൊണ്ട് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഒരു ക്യാമ്പ് സംഘടിപ്പിക്കണമെന്ന നിർദേശം ജനറൽ സെക്രട്ടറി സി.ജി.ശാന്തകുമാറിന്റെ മുന്നിൽ വച്ചു. സി.ജി ഉത്സാഹത്തോടെ ആ നിർദേശം അംഗീകരിച്ചു. അങ്ങനെയാണ് "പീച്ചി ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത് (1975 മെയ് 9-11). താഴെ പറയുന്ന ലക്ഷ്യ ങ്ങൾ വച്ചുകൊണ്ടാണ് ഈ ക്യാമ്പ് നടത്തിയത്.
1. പരിഷത്തിന്റെ കഴിഞ്ഞ 12 കൊല്ലത്തെ പ്രവർത്തനത്തെ സ്വയം നൽകിയ ലക്ഷ്യത്തിന്റെയും നേട്ടത്തിന്റെയും ചട്ടക്കൂടിനുള്ളിൽ വച്ച് വിമർശനാത്മകമായി വിലയിരുത്തുക.
2. "ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്” എന്ന മുദ്രാവാക്യത്തിന്റെ ഉള്ളടക്കം വ്യക്തമാക്കുകയും സ്വയം ബോധ്യപ്പെടുത്തുകയും ചെയ്യുക.
3. ഗ്രാമശാസ്ത്രസമിതിയുടെ ഘടന, രൂപീകരണം, പ്രവർത്തനം എന്നിവയിൽ വ്യക്തത കൈവരുത്തുക.
4. സർവോപരി, പ്രവർത്തകർ തമ്മിൽ തമ്മിലുള്ള ആത്മബന്ധം വളർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുക.
പിന്നീട് പരിഷത്തിനകത്ത് പ്രചാരത്തിൽ വന്ന 'പാരിഷത്തികത' എന്ന പദത്തിന്റെ പൊരുൾ രൂപം കൊള്ളുന്നതിൽ സുപ്രധാനമായ ഒരു പങ്കാണ് പീച്ചി ക്യാമ്പ് വഹിച്ചത്. ലളിതമായ ജീവിതശൈലി, കീഴ്മേൽ ബോധത്തിന്റെ അഭാവം, സഹിഷ്ണുത, പരസ്പരം പകർത്തുന്ന ശുഭാപ്തി വിശ്വാസം..... ഇവയൊക്കെ 'പാരിഷത്തികത' എന്ന പദത്തിൽ അടങ്ങിയിരിക്കുന്നു. ഇന്നും ഈ പദം ഉപയോഗിക്കുന്നുണ്ട്. “ഇന്ന ആൾ പാരിഷത്തികമായല്ല പെരുമാറുന്നത്' എന്ന പരാതി ധാരാളം കേൾക്കാം. എന്നാൽ പരാതി പറയുന്ന സ്വഭാവം തന്നെ അപാരിഷത്തികമായാണ് അന്നു കരുതിയിരുന്നത്.
ക്യാമ്പിന്റെ ഉള്ളടക്കത്തോടും സംഘടനാരീതിയോടും തീരുമാനങ്ങളോടും ഒട്ടുംതന്നെ യോജിക്കാൻ കഴിയാതെ പോയ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു. നേരത്തെ പറഞ്ഞപോലെ, അതിന്റെ സ്ഥാപക സെക്രട്ടറി ആയ ഡോ. കെ.ജി.അടിയോടി. ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണത്തിനായി സമർപ്പിച്ച രേഖയിലെ വാദഗതികൾ ദീർഘമായി ചർച്ചചെയ്യപ്പെടുകയുണ്ടായി. എല്ലാവരും അതിനോട് യോജിച്ചു. ശാസ്ത്രത്തെ സാമൂഹ്യവിപ്ലവത്തിനുള്ള ഉപാധിയാക്കണമെങ്കിൽ ചൂഷിതരിൽ ചൂഷിതരുടെ ജീവിതായോധനത്തിലും മോചനായോധനത്തിലും അവരുടെ കയ്യിൽ ശാസ്ത്രം ശക്തമായ ഒരായുധമായി മാറണം. ഇതിനായുള്ള ഒരു വേദിയാണ് ഗ്രാമശാസ്ത്ര സമിതി. ഇവയ്ക്ക് സമാന്തരമായി ഫാക്ടറികളിൽ ഫാക്ടറി ശാസ്ത്രസമിതികൾ രൂപീകരിക്കണമെന്ന നിർദേശവും പൊന്തിവരികയുണ്ടായി. തൊഴിൽജന്യ രോഗങ്ങൾ, തൊഴിൽ അന്തരീക്ഷം, സുരക്ഷാസംവിധാനങ്ങൾ മുതലായവ യൊക്കെ അതിന്റെ വിഷയപരിധിയിൽപ്പെടും. പിൽക്കാലത്ത് 600ൽപ്പരം