സമാഹരിക്കപ്പെട്ടിട്ടുള്ള അറിവുണ്ട്. പുസ്തകങ്ങളിൽ നിലകൊള്ളുമ്പോൾ അവ ജീവനില്ലാത്ത, മൃതവിജ്ഞാനമാണ്. പ്രവർത്തനപഥത്തിലെത്തു മ്പോഴേ അവയ്ക്ക് ജീവൻ വയ്ക്കൂ. പരിഷത്ത് അതേവരെ ചെയ്തിരുന്നത് ഈ 'മൃത' വിജ്ഞാനത്തെ പ്രചരിപ്പിക്കുക മാത്രമായിരുന്നു. ജീവൻ വച്ചാ ലല്ലാതെ അത് വളരില്ല, ജനജീവിതത്തിൽ മാറ്റം വരുത്തില്ല. വിജ്ഞാനം ജീവത്താകുന്നത് മനുഷ്യർ നടത്തുന്ന വിവിധങ്ങളായ ഉൽപാദനപ്രവർത്തന ങ്ങളുടെ മേഖലകളിലാണ്. അവയിൽ പരിഷത്ത് ഇടപെടണം, ശാസ്ത്രത്തെ ജീവത്താക്കണം........ ഇങ്ങനെ പോയി ചർച്ച.
കേരളത്തിലും ഇന്ത്യയിലും ഏറിയ പങ്ക് മനുഷ്യരും ജീവിക്കുന്നത് ഗ്രാമ പ്രദേശങ്ങളിലാണ്. അവരുടെ പ്രവർത്തനങ്ങൾ നടക്കുന്നത് കൃഷി, മൃഗപ രിപാലനം, കുടിൽ വ്യവസായങ്ങൾ മുതലായ ഉൽപ്പാദന മേഖലകളിലും അധ്യാപനം, രോഗശുശ്രൂഷ..... മുതലായ സേവന മേഖലകളിലുമാണ്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വം സേവനരംഗത്ത് മാത്രം പ്രവർത്തിക്കുന്നവരുടേതായിരുന്നു. ഉൽപ്പാദനരംഗത്ത് പ്രവർത്തിക്കുന്നവർ കുറവായിരുന്നു. അപ്പോൾ എന്തുചെയ്യാൻ പറ്റും? പരിഷത്തിന്റെ നേതൃത്വ ത്തിലിരിക്കുന്ന പ്രവർത്തകർ കൊല്ലത്തിൽ 20 ദിവസം തങ്ങൾക്കു ബന്ധ മുള്ള ഒരു ഗ്രാമത്തിൽ താമസിക്കണം, അവിടത്തെ ജനജീവിതം സ്വാംശീ കരിക്കണം, അതിലെ ശാസ്ത്രം പുറത്തുകൊണ്ടുവരണം ശാസ്ത്രംകൊണ്ട് അതിനെ സംപുഷ്ടമാക്കണം.... ചർച്ചയിൽ കൂടി രൂപപ്പെട്ടുവന്ന ഒരാശയം ഇതായിരുന്നു. ചർച്ച തുടർന്നു. ഇത് ഒരു തുടർപ്രക്രിയ ആകണമെങ്കിൽ, വിജ്ഞാനത്തെ ഉൽപ്പാദനപ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ലോകവീ ക്ഷണത്തിൽ മാറ്റം വരുത്തുന്നതിനും ഉപയോഗിക്കണമെങ്കിൽ ഏതാനും ആളുകൾ ഏതാനും ദിവസത്തേക്ക് ഗ്രാമങ്ങളിൽ പോയി ജീവിച്ചു വന്നാൽ മാത്രം പോര, അവിടെത്തന്നെ അതിന് ഒരു സ്ഥിരം സംവിധാനം ഉണ്ടാക്ക ണം. കേരളത്തിലെ ഏതൊരു പഞ്ചായത്തിലും പാരമ്പര്യവിജ്ഞാനമുള്ള വരും ആധുനികവിജ്ഞാനമുള്ളവരുമായവരുടെ ഒരു നിരതന്നെ കാണാം. സർക്കാർ സ്ഥാപനങ്ങളിലോ സ്വന്തം സ്ഥാപനങ്ങളിലോ പണിയെടുക്കുന്ന വരും റിട്ടയർ ചെയ്തവരും പണിയന്വേഷിക്കുന്നവരും ആയ നല്ലൊരു സംഖ്യ വരും ഇവർ. വിവിധ വിജ്ഞാനമേഖലകളിൽ വൈദഗ്ധ്യം നേടിയവരാണി വർ. ഔപചാരിക വിദ്യാഭ്യാസം നേടിയവരല്ലെങ്കിലും ആഴത്തിൽ അനുഭവ ജ്ഞാനമുള്ള കൃഷിക്കാർ, കന്നുകാലികളെ വളർത്തുന്നവർ, മീൻ പിടുത്ത ക്കാർ, നെയ്ത്തുകാർ, മൺപണിക്കാർ, കയർ ഉൽപ്പന്നങ്ങളുണ്ടാക്കുന്നവർ, ആശാരിമാർ, കരുവാന്മാർ, മൂശാരികൾ, കൽപ്പണിക്കാർ.... എന്നിങ്ങനെയുള്ളവരുടെ മറ്റൊരു വൻ സമൂഹവും ഓരോ പഞ്ചായത്തിലുമുണ്ട്. ഇവരെയെല്ലാം കൂട്ടിച്ചേർത്ത്, പരസ്പരം സംപുഷ്ടമാക്കുന്നതിനും, ഗ്രാമത്തെ സംപുഷ്ട മാക്കുന്നതിനുമായി ഓരോ പഞ്ചായത്തിലും ഒരു ഗ്രാമശാസ്ത്ര സമിതി രൂപീകരിക്കുക എന്ന ഒരു പ്രവർത്തന പരിപാടിയിലേക്ക് അവസാനം ഈ