1972ൽ ആണ് കെ.കെ. കൃഷ്ണകുമാറിനെ (കെ.കെ) ആദ്യമായി പരിചയപ്പെടുന്നത്. കെ.കെ, ബാബു ഭരദ്വാജ്, കെമിക്കൽ എൻജിനീയറായ മറ്റൊരു കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഒരു ടീമിനെ ഏതാനും എൻജിനീയറിങ്ങ്
പുസ്തകങ്ങൾ തർജമ ചെയ്യാൻ ഏൽപ്പിക്കുന്നതിലൂടെയാണ് ഇത് നടന്നത്. കെ.കെ. പരിഷത്തിന്റെ ഒരു സജീവ പ്രവർത്തകനായി മാറി. മറ്റു രണ്ടു പേരും വേറെ തുറകളിലേക്ക് പോയി. 1973 ഫെബ്രുവരിയിൽ ഡെപ്യൂട്ടേഷൻ അവസാനിച്ച് ഞാൻ ബോംബെയിലേക്ക് തിരിച്ചു പോയി. 1974ൽ ബോംബെയിൽ വച്ച് ഇന്ത്യൻ സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് നടത്തുന്ന നാലാം കോൺഫറൻസിനുശേഷം ജോലി രാജിവച്ച് തിരിച്ചുവരാൻ പ്ലാനിട്ടു കൊണ്ടായിരുന്നു തിരിച്ചു പോയത്. ആ സെപ്തംബറിൽ ഒരു മാസത്തെ ലീവിൽ വീണ്ടും തിരുവനന്തപുരത്ത് വരികയുണ്ടായി. STEPS ഓഫീസുതന്നെ ആയിരുന്നു അന്ന് പരിഷത്ത് ഓഫീസായി പ്രവർത്തിച്ചിരുന്നത്. ഒരു ദിവസം ഞാൻ, പി.ടി.ബി, വി.കെ. ദാമോദരൻ (വി.കെ.ഡി), എന്നിവർ-മറ്റു വല്ലവരും ഉണ്ടായിരുന്നോ എന്ന് ഓർമയില്ല - ഇരുന്നു പരിഷത്തിന്റെ 10 കൊല്ലത്തെ പ്രവർത്തനത്തെ അപഗ്രഥിക്കുകയും വിലയിരുത്തുകയും ചെയ്യുകയായിരുന്നു. ജനങ്ങൾക്കിടയിൽ ശാസ്ത്രം പ്രചരിപ്പിക്കുകയും അവരിൽ ശാസ്ത്രബോധം വളർത്തുകയും എന്ന ലക്ഷ്യം എത്ര കണ്ട്
നേടാൻ കഴിഞ്ഞിട്ടുണ്ട്. ജനജീവിതത്തിൽ എന്തു മാറ്റം വന്നിട്ടുണ്ട് ? ശാസ്ത്രം പ്രവർത്തനമാണ് എന്ന ആപ്തവാക്യം ഉരുവിട്ടുകൊണ്ടിരുന്ന കാലമായിരുന്നു അത്. അങ്ങനെ പതുക്കെപ്പതുക്കെ ശാസ്ത്രത്തിന്റെ രണ്ട് അസ്തിത്വരൂപങ്ങളിലേക്ക് ഞങ്ങളുടെ ചർച്ച നീങ്ങി. മനുഷ്യർ നടത്തുന്ന നാനാതരം പ്രവർത്തനങ്ങളിൽ നിത്യേന പ്രയോഗിക്കപ്പെടുന്ന ശാസ്ത്രമുണ്ട്. അതോടൊപ്പം വിവിധ ഭാഷകളിൽ സംഭൃതമായിട്ടുള്ള, സ്ഥലകാലങ്ങളിലൂടെ
താൾ:Janakeeyasasthra prastanam.pdf/40
ദൃശ്യരൂപം
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
3
ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്