ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വലിയും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞത്, തുടക്കം മുതലേ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സർക്കാർ സംസ്കാരത്തിനുപകരം ഒരു പരിഷത്ത് സംസ്കാരം വളർത്തിക്കൊണ്ടുവന്നതുകൊണ്ടാണ്. ഇഷ്ടമുള്ള പ്രവർത്തനമായതു കൊണ്ട് അഞ്ചുമണിക്ക് പണി നിർത്തി കട പൂട്ടി പോകുന്ന സമ്പ്രദായം അവിടെ ഉണ്ടായിരുന്നില്ല. പിന്നീടുള്ള മൂന്നുനാല് കൊല്ലക്കാലത്തേക്ക് പരിഷത്തിന്റെ പ്രവർത്തനമേത്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനമേത് എന്ന് തിരിച്ചറിയാൻ പറ്റുമായിരുന്നില്ല. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തുന്ന എഴുത്തുകാരുടെ ക്യാമ്പുകൾ, പരീക്ഷണ ക്ലാസുകൾ, ചർച്ചകൾ മുതലായവയൊക്കെ ചെലവ് കുറച്ച് പരിഷത്ത് ശൈലിയിൽ സംഘടിപ്പിക്കുക എന്ന തരത്തിലുള്ള ഒരു സഹജീവനം സംസ്ഥാപിതമായി. ശാസ്ത്രസാഹിത്യരചനയിൽ ഒരു വിപ്ലവം തന്നെ നടന്ന കാലമായിരുന്നു അത്. പുസ്തകങ്ങൾ, ലേഖനങ്ങൾ, എഴുത്തുകാർ, എല്ലാറ്റിലും ഗണ്യമായ വർധനവുണ്ടായി. എണ്ണത്തിൽ മാത്രമല്ല, ആദ്യമായി ജനപ്രിയശാസ്ത്രഗ്രന്ഥങ്ങൾക്കു പുറമേ വൻതോതിൽ കടും ശാസ്ത്രഗ്രന്ഥങ്ങളും മലയാളഭാഷയിൽ രചിക്കാനും മലയാളത്തിലേക്ക് തർജമ ചെയ്യാനും തുടങ്ങി. 'നിക്കളയ് ബുർബാക്കി' എന്ന തൂലികാനാമത്തിൽ ഫ്രഞ്ച് ഗണിതജ്ഞർ പ്രസിദ്ധീകരിച്ചിരുന്ന ഗണിതഗ്രന്ഥങ്ങൾ, സ്മിർണോവിന്റെ ഉപരിഗണിതം, റിച്ചാർഡ് ഫെയ്‌മാന്റെ പ്രസിദ്ധ ഭൗതികഗ്രന്ഥമായ ഫെയ്‌മാൻ ലക്ചറുകൾ, (Feyman Lectures) തിമോഷെൻകോവിന്റെ പദാർഥങ്ങളുടെ ഉറപ്പ് (Strength of Materials), മുതലായ ഒട്ടനവധി ഗ്രന്ഥങ്ങൾ അന്ന് തർജമ ചെയ്യപ്പെട്ടു. തങ്ങളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടുമെന്നും അതിന് പ്രതിഫലം കിട്ടുമെന്നും വന്നപ്പോൾ ഒട്ടേറെ പുതിയ എഴുത്തുകാരും തർജമക്കാരും രൂപം കൊള്ളാൻ തുടങ്ങി. അങ്ങനെയുള്ള ഒരു പ്രവർത്തനത്തിലൂടെയാണ് കെ.കെ.കൃഷ്ണകുമാർ പരിഷത്തുമായി ബന്ധപ്പെടുന്നത്. അതിനുമുമ്പെ തൃശ്ശൂർ എൻജിനീയറിങ്ങ് കോളേജിൽ വിദ്യാർഥിയായിരിക്കെതന്നെ ചെറിയ ബന്ധം പുലർത്തിയിരുന്നത് ശരിതന്നെ. എന്നാൽ അത് ആഴമേറിയ ആത്മബന്ധമായി മാറുന്നത് 1972ൽ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകങ്ങളുടെ തർജമയിലൂടെയാണ്.

1966 നവംബറിൽ പ്രസിദ്ധീകരണം ആരംഭിച്ച ശാസ്ത്രഗതി മുടക്കം കൂടാതെ മൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. അത് ഒരേ സമയം തന്നെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 'മുഖപത്രവും'- അങ്ങനെതന്നെയാണ് അതിന്റെ ശീർഷകം കൊടുക്കാറുണ്ടായിരുന്നത് - ഒരു സാമാന്യ ശാസ്ത്രഗ്രന്ഥവും (അതിന്റെ കെട്ടും മട്ടും പുസ്തകങ്ങളുടേത്) ആയിരുന്നു. പി.ടി.ബി യാണ് മറ്റൊരു പ്രസിദ്ധീകരണത്തിന്റെ ആശയം പരിഷത്തിന്റെ മുമ്പിൽ വച്ചത്. ഹൈസ്കൂൾ കുട്ടികൾക്കു വേണ്ടിയുള്ള ഒരു പ്രസിദ്ധീകരണം. അതിന് ശാസ്ത്രകേരളം എന്ന പേർ നൽകപ്പെട്ടു. ഗണിതശാസ്ത്രത്തിൽ എം.എസ്.സി. ബിരുദമെടുത്ത ടി.കെ. കൊച്ചുനാരായണൻ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/35&oldid=240182" എന്ന താളിൽനിന്ന് ശേഖരിച്ചത്