ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ദങ്ങൾ തർജമ ചെയ്യാതെ എവിടെയെങ്കിലും ഉപയോഗിക്കണമെങ്കിൽ സഹായകക്രിയയുടെ സഹായം തേടാതെ, അതിന്റെ ധാതുവിനോട് മലയാള പ്രത്യയം ചേർത്ത് മലയാളീകരിക്കണം എന്നാണ് ഞാൻ നിർദേശിച്ചത്. അങ്ങനെ ഫോണുക, പമ്പുക, ഡവലപ്പുക, വെൽഡുക മുതലായ പ്രയോഗങ്ങൾക്കുവേണ്ടി ഞാൻ വാദിച്ചു. മലയാള ഭാഷയെ വ്യഭിചരിക്കുന്നു എന്നായിരുന്നു എന്റെ മേലുള്ള ആരോപണം. അരമണിക്കൂർകൊണ്ട് ഞാൻ അവതരിപ്പിച്ച പ്രബന്ധത്തെ മുക്കാൽ മണിക്കൂർ നേരം വിമർശിച്ചിട്ടും ശ്രീ കുറുമാപ്പള്ളി കേശവൻ നമ്പൂതിരിക്ക് മതിവന്നില്ല. അധ്യക്ഷനായ പി.ടി.ബി. ഇടപെട്ട് പ്രസംഗം അവസാനിപ്പിച്ചതിൽ അദ്ദേഹം കുപിതനായി. പല ഭാഷാ പണ്ഡിതന്മാരും എന്റെ വാദത്തെ ശരിവച്ചുവെങ്കിലും അവർ മുന്നറിയിപ്പു നൽകി: പാഠപുസ്തകങ്ങളിലും പത്രങ്ങളിലും പ്രയോഗിച്ചില്ലെങ്കിൽ അവ സ്വീകരിക്കപ്പെടില്ല. ഇന്നും സ്വീകരിക്കപ്പെട്ടിട്ടുമില്ല. നേരെ മറിച്ച് പുതിയ ലിപിയോടും ഒട്ടേറെ പേർക്ക് എതിർപ്പുണ്ടായിട്ടും പാഠപുസ്തകങ്ങളിലൂടെയും പത്രങ്ങളിലൂടെയും അവ പ്രചരിപ്പിക്കപ്പെട്ടു, ജനങ്ങൾ അംഗീകരിക്കുകയും ചെയ്തു.

ഉച്ചയ്ക്കുശേഷം നടന്ന ജനറൽ കൗൺസിലിൽ 13 പേരാണ് ഹാജരുണ്ടായിരുന്നത്. പി.ടി.ബി. പ്രസിഡണ്ട്, എൻ.വി.കൃഷ്ണവാരിയർ വൈസ് പ്രസിഡണ്ട്, എ.അച്യുതൻ സെക്രട്ടറി എന്നിങ്ങനെ ഒരു ടീമിനെ തെരഞ്ഞടുത്തു. മലയാളത്തിൽ ഒരു സാങ്കേതിക ശബ്ദകോശം ഉണ്ടാക്കണമെന്ന് തീരുമാനിച്ചു. A മുതൽ K വരെയുള്ള അക്ഷരങ്ങൾ വച്ചു തുടങ്ങുന്ന വാക്കുകൾ ബോംബെയിലും L മുതൽ Z വരെയുള്ളവ കേരളത്തിലും എന്നിങ്ങനെ ഒരു വിഭജനവും നടത്തി. സാമ്പിൾ വാക്കുകൾ ജനാഭിപ്രായത്തിനായി മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കാമെന്ന് എൻ.വി. ഏറ്റു. 1967 സെപ്തംബർ 13ന്റെ ലക്കത്തിൽ 700 വാക്കുകൾ അങ്ങനെ പ്രസിദ്ധീകരിച്ചു. പിന്നീട് 1969ൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ശബ്ദാവലികൾ ഉണ്ടാക്കിയപ്പോൾ ഇവ പൂർണമായി ഉപയോഗിക്കപ്പെടുകയും ചെയ്തു.

കേന്ദ്രമന്ത്രിസഭയിൽ ആദ്യമായി ഒരു അഹിന്ദിക്കാരൻ, ഡോ.ത്രിഗുണസെൻ വിദ്യാഭ്യാസ മന്ത്രി ആയി വന്നത് അക്കാലത്താണ്. ഹിന്ദിയുടെ മാത്രമല്ല, മറ്റു ഭാഷകളുടെയും വികാസത്തിന് കേന്ദ്ര ഗവൺമെന്റ് ഉത്തരവാദപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹത്തിനു തോന്നി. സർവകലാശാലാതലത്തിൽ പോലും മാതൃഭാഷയിലൂടെ പഠിക്കാനുള്ള സൗകര്യം ഉണ്ടാകണമെന്ന് ആളുകൾ വാദിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. പ്രാദേശികഭാഷകളിലെ വൈജ്ഞാനിക സാഹിത്യം, പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസതലത്തിലുള്ള വൈജ്ഞാനിക സാഹിത്യം, വളർത്തുന്നതിനുവേണ്ടി ഓരോ സംസ്ഥാനത്തിനും ഒരു കോടി രൂപ ബഡ്ജറ്റിൽ അദ്ദേഹം ഉൾപ്പെടുത്തി. പരിഷത്ത് തയ്യാറാക്കിക്കൊണ്ടിരുന്ന വൈജ്ഞാനിക ശബ്ദാവലിയുടെ പ്രസിദ്ധീകരണത്തിന് സഹായം അഭ്യർഥിക്കാനായി 1968ൽ മുഖ്യമന്ത്രിക്ക് (ഇ.എം.എ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/32&oldid=240174" എന്ന താളിൽനിന്ന് ശേഖരിച്ചത്