ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പദപ്രശ്നം: മലയാളത്തിൽ' എന്ന പ്രബന്ധം ഞാനാണ് അവതരിപ്പിച്ചത്. ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഒന്നായിരുന്നു അത്. 1962ൽ കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ച തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അത് തയ്യാറാക്കിയത്. ആ പ്രബന്ധത്തിലെ പ്രധാന നിർദേശങ്ങൾ താഴെപ്പറയുന്നവയായിരുന്നു.

1. രാസപദാർഥങ്ങളുടെ പേരുകൾ, ശാസ്ത്രീയ ഉപകരണങ്ങളുടെ പേരുകൾ, അളവുമാനങ്ങൾ മുതലായവയുടെ അന്തർദേശീയ പദങ്ങൾ ഇംഗ്ലീഷിലെ രൂപത്തിൽ അതേപടി മലയാളത്തിൽ സ്വീകരിക്കാം. ഉദാ: കാർബൺ, ഹൈഡ്രജൻ, പൊട്ടാസിയം, വോൾട്, കിലോഗ്രാം തുടങ്ങിയവ.

2. മലയാളഭാഷയിൽ പ്രചാരം നേടിക്കഴിഞ്ഞ ബൾബ്, സ്വിച്ച്, മോട്ടോർ, ജനറേറ്റർ തുടങ്ങിയ പദങ്ങൾ അതേപടി സ്വീകരിക്കാം.

3. സസ്യശാസ്ത്രം, ജന്തുശാസ്ത്രം മുതലായവയിലെ ദ്വിപദനാമ പദ്ധതി അതേപടി സ്വീകരിക്കേണ്ടതാണ്.

4. പദങ്ങൾ തർജമ ചെയ്യുമ്പോൾ ധാത്വർഥത്തേക്കാൾ ഇന്ന് അവയ്ക്കുള്ള സാങ്കേതികാർഥത്തിനാണ് പ്രാധാന്യം നൽകേണ്ടത്.

5. മനുഷ്യ ശരീരശാസ്ത്രം, വൈദ്യശാസ്ത്രം ഇവയിൽ ആയുർവേദത്തിലെ സാങ്കേതിക പദങ്ങൾ പരീക്ഷണാർഥം ഉപയോഗിച്ചുനോക്കേണ്ടതാണ്.

6. തർജമ ഹ്രസ്വമാകണം.

7. ഇംഗ്ലീഷിലെ ക്രിയാപദങ്ങളെ മലയാളത്തിലേക്ക് മെരുക്കിയെടുക്കണം. ടു ഫിറ്റ് (to fit) എന്ന ക്രിയയ്ക്ക് ഫിറ്റുക എന്നും ഷാൽ ഫിറ്റ് എന്നതിന് ഫിറ്റാം എന്നും ഡവലപ് എന്നതിന് ഡവലപ്പുക എന്നും മറ്റും പ്രയോഗിക്കാം.

ആദ്യത്തെ ആറു നിർദേശങ്ങളും പൊതുവെ സ്വീകരിക്കപ്പെട്ടു. എന്നാൽ ക്രിയകളുടെ കാര്യത്തിൽ മുന്നോട്ടു വച്ച നിർദേശം ഏറെ തർക്കത്തിന് വിഷയമായി. ഇംഗ്ലീഷിലുള്ള പല ക്രിയകളും അതിന്റെ ധാതു മാത്രമല്ല പ്രത്യയത്തെയും ധാതുരൂപത്തിൽ എടുത്ത് മലയാളത്തിലെ സഹായക്രിയ ആയ “ചെയ്യുക” ഉപയോഗിച്ച് മലയാളീകരിക്കുക എന്ന സമ്പ്രദായം മറ്റൊരു ഭാഷയിലും ഇല്ല. ധാതുവിനോടുകൂടി അതത് ഭാഷകളുടെ പ്രത്യയങ്ങൾ ചേർത്ത് ഭാഷാവത്കരിക്കുകയാണ് പതിവ്. ഉദാഹരണത്തിന് ഇംഗ്ലീഷിൽ അജിറ്റേറ്റ് (ഇളക്കുക) എന്ന പദമുണ്ട്. അതിന്റെ ലാറ്റിൻ ധാതു അജിറ്റ് എന്നാണ്.

ഇംഗ്ലീഷിൽ അജിറ്റ് + ഏറ്റ്
ലാറ്റിനിൽ അജിറ്റ് + ആറെ
ജർമനിൽ അജിറ്റ് + ഈറുൻ
റഷ്യനിൽ അജിറ്റ് + ഈറവാത്
എന്നിങ്ങനെ പോകുന്നു.

മലയാളത്തിൽ നമ്മൾ അജിറ്റേറ്റ് ചെയ്യുക എന്നാണ് പറയുക. ആ സ്ഥാനത്ത് അജിറ്റ് +ഉക എന്നാക്കിയാൽ പിന്നെ അജിറ്റി, അജിറ്റും, അജിറ്റു...... ഇങ്ങനെ അത് മലയാളത്തിന്റെ ഭാഗമായിത്തീരും. ഇംഗ്ലീഷിലുള്ള ക്രിയാപ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/31&oldid=239614" എന്ന താളിൽനിന്ന് ശേഖരിച്ചത്