ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

നസേവന തൽപ്പരരായിത്തീരുന്നു. ഇന്ത്യയിൽ മടങ്ങിച്ചെന്ന ശേഷം ഉപജീവനത്തൊഴിലിനു പുറമേ ജനസേവനത്തിനായി മറ്റെന്തു ചെയ്യാം എന്നതായിരുന്നു ചർച്ച. നിലവിലുള്ള രാഷ്ട്രീയപ്പാർട്ടികൾ എല്ലാം മോശമാണ്, ഇന്ത്യ പുരോഗമിക്കണമെങ്കിൽ പുതിയൊരു രാഷ്ട്രീയപ്പാർട്ടി ഉണ്ടാകണം. അതിനായി ശ്രമിക്കാം. ഇലക്ട്രിക്കൽ എൻജിനീയർ തന്നെ അതിന് നേതൃത്വം നൽകുന്നത് നന്നായിരിക്കും... ഇങ്ങനെ പോയി ഒരു ചർച്ചാധാര.

ഞങ്ങൾ വേറെ ചിലർ - ഞാൻ, വൈ.വി.എൻ.റാവു, ശ്രീധർ ഭട്ട് തുടങ്ങിയ ചിലർ മറ്റൊരു ധാരയിലായിരുന്നു. റഷ്യയിൽ അക്കാലത്ത് ലഭ്യമായ കടുംശാസ്ത്രപുസ്തകങ്ങളും സാമാന്യശാസ്ത്രപുസ്തകങ്ങളും അളവറ്റതായിരുന്നു. റഷ്യൻ ഭാഷയിൽ മാത്രമല്ല, മറ്റു 14 ദേശീയഭാഷകളിലും. അർമേനിയ, ഉസ്ബെക്കിസ്താൻ, കസഖ്സ്താൻ, തജിക്കിസ്താൻ..മുതലായ ഓരോ റിപ്പബ്ലിക്കിലും അതിന്റെ ഭാഷയുണ്ട്, ആ ഭാഷയിലൂടെയാണ് പഠനവും പഠിപ്പിക്കലും. Ph.D തീസിസ് വരെ ആ ഭാഷയിലെഴുതാം. ഇന്ത്യൻ ഭാഷകളാകട്ടെ, ഈ സോവിയറ്റ് ഭാഷകളേക്കാൾ ഏറെ പുരോഗമിച്ചതും ചരിത്രപാരമ്പര്യമുള്ളവയും ആണ്. എന്നിട്ടും ശാസ്ത്രപഠനത്തിനും ഉപരിപഠനത്തിനും നമുക്ക് ഇംഗ്ലീഷ് ഭാഷയെ ആശ്രയിക്കേണ്ടിവരുന്നു. ഇത് പഠനനിലവാരത്തെ ബാധിക്കുന്നു. ഇന്ത്യയുടെ പുരോഗതിക്ക് ഇന്ത്യൻ ഭാഷകളുടെ പുരോഗതി ആവശ്യമാണ്. അവയിലെ വൈജ്ഞാനിക സാഹിത്യം ശക്തിപ്പെടുത്തേണ്ടതുണ്ട്, ഭാഷകളെ സമ്പന്നമാക്കേണ്ടതുണ്ട്. അതിനായി അഖിലേന്ത്യാടിസ്ഥാനത്തിൽ ഒരു പ്രസ്ഥാനം തന്നെ കെട്ടിപ്പടുക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ട് നമുക്കതിന് ശ്രമിച്ചുകൂട? അതുപോലെ ഉയർന്ന നിലവാരത്തിലുള്ള റഷ്യൻ ശാസ്ത്രസാങ്കേതിക ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത് പ്രസിദ്ധീകരിക്കുന്നതിനും ഒരു പ്രസ്ഥാനമുണ്ടാക്കണം... ഇങ്ങനെ പോയി ഞങ്ങളുടെ ചർച്ചാധാര. റഷ്യൻ-ഇംഗ്ലീഷ് തർജമ പ്രസ്ഥാനത്തിന് താൻ മുൻകൈ എടുക്കാമെന്ന് വൈ.വി.എൻ. റാവു ഏറ്റു. അദ്ദേഹം കുറച്ചു നാൾ കോഴിക്കോട് REC പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തർജമ പ്രസ്ഥാനം സംഘടിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മലയാളത്തിലും മറാഠിയിലും ശാസ്ത്രസാഹിത്യപ്രസ്ഥാനം വളർത്തുന്നതിൽ മുൻകൈ എടുക്കാമെന്ന് ഞാനും ഏറ്റു. മലയാളത്തിൽ ഞാൻ കുറച്ചൊക്കെ അംഗീകരിക്കപ്പെട്ട ശാസ്ത്രസാഹിത്യകാരനായിക്കഴിഞ്ഞിരുന്നു. സ്ഥിരതാമസം ബോംബെയിലാകയാൽ മറാഠികളുമായി ബന്ധപ്പെടുന്നതിനും അവരെ പ്രേരിപ്പിക്കുന്നതിനും ധാരാളം സന്ദർഭങ്ങൾ ലഭിക്കുമായിരുന്നു. അതിനാലാണ് ഞാൻ ഇതേറ്റത്.

അങ്ങനെ വ്യക്തമായ ഒരു പദ്ധതിയുമായാണ് ഞാൻ നാട്ടിലേക്ക് മടങ്ങുന്നത്. എന്നാൽ, അത്രതന്നെ വ്യക്തമല്ലാത്ത ചില ധാരണകൾ ഉപബോധമനസ്സിൽ ഉറഞ്ഞുകൂടിയിരുന്നു. അതും ഇത്തരം ഒരു തീരുമാനത്തിന് കാരണമായിരുന്നിരിക്കാം. ഈ ഭൂമിയിൽ തന്നെ ഒരു സ്വർഗമുണ്ട് എന്ന് പറയാ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/26&oldid=240167" എന്ന താളിൽനിന്ന് ശേഖരിച്ചത്